കാക്ക എന്ന ഹ്രസ്വ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നായികയാണ് ലക്ഷ്മിക സജീവൻ. കോവിഡ് കാലത്ത് ഇറങ്ങിയ ‘കാക്ക’ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലക്ഷ്മികയെ കേന്ദ്ര കഥാപാത്രമാക്കിയ അജു അജീഷ് സംവിധാനം ചെയ്ത ചിത്രം ഒട്ടേറെ പുരസ്കാരങ്ങളും നേടിയിരുന്നു.
നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ പരിഹസിക്കപ്പെടുന്ന ഒരു സ്ത്രീ കഥാപാത്രത്തെയാണ് ലക്ഷ്മിക ചിത്രത്തിൽ അവതരിപ്പിച്ചത്. പഞ്ചമി എന്നു പേരുള്ള ഈ കേന്ദ്ര കഥാപാത്രത്തെ ലക്ഷ്മിക അതിമനോഹരമായി തന്നെ അവതരിപ്പിച്ചിരുന്നു. സിനിമയിൽ സജീവമാകുന്നതോടൊപ്പം ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു ലക്ഷ്മിക. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. ഷാർജയിലാണ് നിലവിൽ ലക്ഷ്മികയുടെ താമസം. ഒരു യമണ്ടൻ പ്രേമകഥ, പഞ്ചവർണ്ണ തത്ത, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ തുടങ്ങി ചിത്രങ്ങളിലും ലക്ഷ്മിക മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.
Discussion about this post