ബിഗ് ബോസ് മലയാളം 3 സീസണിലൂടെ ഏറ്റവും ശ്രദ്ധേയമായ താര ദമ്പതികൾ ആയിരുന്നു ഫിറോസ് ഖാനും സജ്ന ഫിറോസും. എന്നാൽ ഇരുവരും വിവാഹമോചിതരാകാൻ തയ്യാറാവുകയാണെന്ന് സജ്ന ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. പരസ്പരം കൂടി തീരുമാനിച്ചതാണ് തങ്ങളുടെ വിവാഹമോചനം എന്നും സജ്ന പറയുന്നു. ഞങ്ങളെ അറിയുന്നവർക്ക് ഇത് ഒട്ടും പ്രതീക്ഷിക്കാവുന്ന കാര്യമല്ലെന്നും ഞങ്ങൾക്ക് ഒരുമിച്ച് മുന്നോട്ടു പോകാൻ പറ്റാത്ത സാഹചര്യമാണെന്നും സജ്ന പറഞ്ഞു.
പിരിയാൻ തീരുമാനിച്ചത് തികച്ചും വ്യക്തിപരമായ കാര്യമാണ്. എല്ലാവരും പുറമേ നിന്ന് കാണുന്നതല്ല ഞങ്ങളുടെ ജീവിതമെന്നും അഭിമുഖത്തിൽ പറയുന്നുണ്ട്. ഞങ്ങൾക്കിടയിൽ മൂന്നാമതൊരാൾ വന്നിട്ടില്ല, ഞങ്ങൾ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് വിവാഹമോചനത്തിന് കാരണമായത്. വേർപിരിഞ്ഞെങ്കിലും പരസ്പരം സംസാരിക്കാറുണ്ട്.മക്കൾ എൻറെ ഉമ്മയ്ക്ക് ഒപ്പം ആണ്.
ഞങ്ങളുടെ രണ്ടുപേരുടെയും പേരിൽ ഒരു വീടുണ്ട്. ഒന്നെങ്കിൽ അത് ഞങ്ങളിൽ ഒരാൾ എടുക്കും അല്ലെങ്കിൽ വിൽക്കും എന്നും സജ്ന വെളിപ്പെടുത്തി. ഞങ്ങളുടെ വിവാഹ ബന്ധത്തിൽ ഷിയാസ് കരീം എന്ന വ്യക്തി കടന്നുവന്നതായി പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട് .പക്ഷേ ഇത് തെറ്റായ വാർത്തയാണെന്നും സജ്ന അഭിമുഖത്തിലൂടെ പറഞ്ഞു.
Discussion about this post