മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമായ രഞ്ജി പണിക്കർക്ക് തിയേറ്റർ ഉടമകളുടെ വിലക്ക്. രഞ്ജി പണിക്കരുടെ ഉടമസ്ഥതയിലുള്ള നിർമ്മാണ വിതരണ കമ്പനി കുടിശ്ശിക ഇനിയും നൽകാനുണ്ടെന്ന് കാണിച്ച് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോകാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.
കുടിശ്ശിക തീരുന്നതുവരെ രഞ്ജി പണിക്കരുടെ നിർമ്മാണത്തിലുള്ള സിനിമകളിൽ തങ്ങളുടെ സഹകരണം ഉണ്ടാവില്ലെന്ന് തിയേറ്റർ ഉടമകൾ അറിയിച്ചു. കൂടാതെ അദ്ദേഹം അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘എ രഞ്ജിത്ത് സിനിമ’ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ല എന്നും ഫിയോക് അറിയിച്ചിട്ടുണ്ട്.
രഞ്ജി പണിക്കർ അഭിനയിക്കുന്നതോ മറ്റ് ഏതെങ്കിലും തരത്തിൽ സിനിമയുമായി ബന്ധപ്പെടുകയോ ചെയ്താൽ ആ ചിത്രങ്ങൾ എല്ലാം തന്നെ വിലക്കുമെന്നാണ് തിയേറ്റർ ഉടമകളുടെ അറിയിപ്പ്. ഇക്കഴിഞ്ഞാൽ ഏപ്രിൽ മാസവും രഞ്ജി പണിക്കർക്കെതിരെ ഫിയോക് സംഘടന വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Discussion about this post