ഓയൂരിൽ നിന്ന് ആറര വയസ്സുകാരിയെ തട്ടിയെടുത്ത കേസിൽ യൂട്യൂബ് താരം അനുപമ അറസ്റ്റിൽ. ഈ സംഭവവുമായി ബന്ധപ്പെട്ട് അനുപമയുടെ അച്ഛൻ പത്മകുമാറും ഭാര്യ അനിതകുമാരിയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ‘അനുപമ പത്മൻ’ എന്ന പേരിൽ യൂട്യൂബ് ചാനലിൽ ഉള്ള അനുപമയ്ക്ക് ഏകദേശം 5 ലക്ഷത്തിനടുത്ത് സബ്സ്ക്രൈബ്സ് ഉണ്ട്.
പ്രമുഖ ഹോളിവുഡ് താരങ്ങളുടെ വീഡിയോകളാണ് അനുപമ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും പങ്കുവെക്കാറുള്ളത്. ഇൻസ്റ്റാഗ്രാമിൽ ഏകദേശം 14000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്. ആറര വയസ്സുകാരി പറഞ്ഞത് അനുസരിച്ച് അനുപമ ഈ കേസുമായി നേരിട്ട് ബന്ധമുള്ള വ്യക്തിയാണ്. അവസാനമായി അനുപമ പങ്കുവെച്ച വീഡിയോയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം പാർപ്പിച്ച ഫാം ഹൗസിലെ റമ്പൂട്ടാൻ വിളവെടുപ്പും പങ്കുവെച്ചിട്ടുണ്ട്.
കൂടാതെ പത്തോളം വളർത്തുനായകളെ അനുപമ പരിപാലിക്കുന്നുമുണ്ട് നായകളുടെ എണ്ണം കൂടിയതോടെ നായകൾക്ക് വേണ്ടി ഷെൽട്ടർ ഹോം തുടങ്ങാൻ സമൂഹമാധ്യമങ്ങളിലൂടെ സഹായവും അനുപമ അഭ്യർത്ഥിച്ചിരുന്നു. കേരള അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിലെ പുളിയറയിൽ നിന്നാണ് മൂവരെയും കൊല്ലം പോലീസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. കുട്ടിയെ തട്ടിക്കൊണ്ടു പോയത് എന്തിനാണെന്ന് കാര്യത്തിൽ ഇപ്പോഴും പോലീസിന് അവ്യക്തത തുടരുകയാണ്.
Discussion about this post