പ്രശസ്ത നടിയും നർത്തകീമായ സുബലക്ഷ്മി അമ്മാൾ അന്തരിച്ചു. തമിഴിലും മലയാളത്തിലുമായി ഒട്ടേറെ മനോഹരമായ കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ മലയാളത്തിന്റെ പ്രിയ മുത്തശ്ശി സുബ്ബലക്ഷ്മി അമ്മ ഇന്ന് രാവിലെയോടെയാണ് അന്തരിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. രഞ്ജിത്ത് സംവിധാനം നിർവഹിച്ച നന്ദനം എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് നന്ദനം, തിളക്കം, സിഐഡി മൂസ, ഗ്രാമഫോൺ, പാണ്ടിപ്പട,കല്യാണരാമൻ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ സുബലക്ഷ്മി തൻറെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഏറ്റവും അവസാനമായി പുറത്തു ഇറങ്ങിയത് വിജയ് നായകനായി എത്തിയ ബീസ്റ്റ് എന്ന സിനിമയിലാണ്. സിനിമാരംഗത്ത് മാത്രമല്ല ഒട്ടേറെ സീരിയൽ രംഗത്തും പരസ്യചിത്രങ്ങളിലും സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് നടന്മാരായ രൺബീർ കബീറിനും സുശാന്ത് സിംഗിനും ഒപ്പം പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ജവഹർ ബാലഭവനിൽ ഏകദേശം 27 വർഷകാലം സംഗീത അധ്യാപികയായും സുബ്ബലക്ഷ്മി ജോലി നോക്കിയിട്ടുണ്ട്. റിട്ടയർമെൻറ് കഴിഞ്ഞതിനുശേഷം ഹോർലിക്സിന്റെ ഒരു പരസ്യ ചിത്രത്തിലൂടെയാണ് ക്യാമറയുടെ മുന്നിലേക്ക് എത്തുന്നത്. മകൾ താര കല്യാണിനൊപ്പം ടെലിവിഷൻ പരമ്പരയുടെ ചിത്രീകരണത്തിൽ എത്തിയപ്പോഴാണ് നടൻ സിദ്ദിഖിനെ പരിചയപ്പെടുന്നതും അദ്ദേഹം വഴി സിനിമയിലേക്കും എത്തുന്നത്.
Discussion about this post