ഇനി വേദികളിൽ നടൻ അശോകനെ അനുകരിക്കില്ലെന്ന് പ്രശസ്ത സിനിമാ നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാട്. അശോകൻ ഒരു പ്രമുഖ ചാനലിൽ നൽകിയ ഇൻറർവ്യൂവിൽ തന്നെ അനുകരിക്കുന്ന അസീസിന്റെ പ്രകടനം വളരെ അരോചകമായാണ് തനിക്ക് തോന്നിയത് എന്ന് പറഞ്ഞിരുന്നു. അശോകന്റെ വാക്കുകൾ കേട്ടുവെന്നും, അദ്ദേഹത്തിൻറെ അഭിപ്രായസ്വാതന്ത്ര്യത്തെ മാനിക്കുന്നുവെന്നും, ഇനി അദ്ദേഹത്തെ ഒരിക്കലും അനുകരിക്കില്ലെന്നും അസീസ് വ്യക്തമാക്കി.
പഴഞ്ചൻ പ്രണയം എന്ന സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അസീസ് നെടുമങ്ങാട്. വളരെ നാളുകൾക്ക് മുൻപ് എന്റെ സ്റ്റേജ് പെർഫോമൻസുകൾ ഇഷ്ടമാണെന്ന് അശോകൻ ചേട്ടൻ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന് എന്തുപറ്റി എന്ന വ്യക്തമല്ല. ഒരു വ്യക്തിക്ക് അദ്ദേഹത്തെ അനുകരിക്കുന്നത് ഇഷ്ടമല്ലെങ്കിൽ അത് നിർത്തുന്നതാണ് ഏറ്റവും നല്ലത്. മിമിക്രിയിൽ ഫിംഗർ ഷോ എന്നത് ഔട്ടായി കൊണ്ടിരിക്കുകയാണ്. നല്ല സ്കിറ്റുകൾ തുടർന്നും താൻ ചെയ്യുമെന്നും അസീസ് പറഞ്ഞു. മമ്മൂട്ടി ചിത്രമായ അമരത്തിലെ അശോകന്റെ കഥാപാത്രത്തെ വേദികളിൽ അസീസ് ചെയ്യാറുള്ളത്. തന്നെപ്പോലുള്ള താരങ്ങളെ ആക്ട് ചെയ്താണ് അസീസിനെ പോലുള്ളവർ പോപ്പുലർ ആയതെന്നും, കുറച്ച് ഓവർ ആക്റ്റീവ് ആയാണ് വേദികളിൽ അദ്ദേഹം തന്നെ കാണിക്കാനുള്ളതെന്നും അശോകൻ പറഞ്ഞിരുന്നു. ഇത് ഏറെ വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.
Discussion about this post