പ്രശസ്ത ഗായിക അഭിരാമി സുരേഷിന് മിക്സി പൊട്ടിത്തെറിച്ച് അപകടം. മിക്സി പൊട്ടിത്തെറിച്ച് അതിൻറെ ബ്ലേഡ് കയ്യിൽ തട്ടിയാണ് അപകടം ഉണ്ടായത്. ഗായിക പങ്കുവെച്ച പോസ്റ്റിലൂടെയാണ് പ്രേക്ഷകർ ഇക്കാര്യം അറിഞ്ഞത്. വലതു കൈയിലെ അഞ്ച് വിരലുകൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. മിക്സി എങ്ങനെ പൊട്ടിത്തെറിച്ചു എന്ന് കാര്യം ഇപ്പോഴും അറിയില്ല. അപകടത്തിന് ശേഷം തനിക്ക് ഒന്നും മനസ്സിലാകാത്ത അവസ്ഥയിലായിരുന്നു എന്ന് അഭിരാമി സുരേഷ് കുറിപ്പിൽ പറയുന്നുണ്ട്.
വിരലുകളുടെ അഗ്രഭാഗം മരവിച്ചു പോയെന്നും അഭിരാമി പറഞ്ഞു. ഇഷ്ടവിഭവം ഉണ്ടാക്കുന്നതിനിടയാണ് അപകടം സംഭവിച്ചത്. തീർത്തും അപ്രതീക്ഷിതമായ ഉണ്ടായ അപകടത്തിൽ പേടിച്ചു പോയെന്നും ഗായിക വ്യക്തമാക്കി. കുറച്ച് നാളത്തെ വിശ്രമത്തിനുശേഷം താൻ വീഡിയോകളും ആയി തിരിച്ചു വരുമെന്നും അഭിരാമി പറഞ്ഞു. മുറിവ് മാത്രമല്ല സാരമായി കയ്യിന്റെ വശങ്ങളിലും പൊള്ളൽ ഏറ്റിട്ടുണ്ട്. നിലവിൽ ചികിത്സയിലാണ് അഭിരാമി സുരേഷ്.
Discussion about this post