വിവാഹ നിശ്ചയ വേളയിൽ പൊട്ടിക്കരയുന്ന കാളിദാസ് ജയറാമിന്റെ വീഡിയോണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത് ജയറാം കാളിദാസ് പങ്കുവെച്ച് വിവാഹനിശ്ചയ വീഡിയോയിലാണ് ഈ രംഗം ഉള്ളത്. ജയറാമിന്റെ വാക്കുകളിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. അദ്ദേഹത്തിൻറെ വാക്കുകൾ തുടങ്ങുന്നത് ഇങ്ങനെയാണ്. കഴിഞ്ഞ 58 വർഷങ്ങൾക്കിടയിൽ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചു. അതിൽ ചില ചില നല്ല നിമിഷങ്ങൾ ഇപ്പോഴും ഓർമ്മയുണ്ട്. അതിലൊന്നാണ് 1988 ഡിസംബർ 23. അന്നാണ് അശ്വതി(പാർവതി) ആദ്യമായി എന്നോട് ഇഷ്ടമാണെന്ന് പറയുന്നത്. 1993 സെപ്റ്റംബർ 7 ഞങ്ങളുടെ വിവാഹം ഗുരുവായൂരിൽ വച്ച് നടന്നു. 1993 ഡിസംബർ 16 കൊച്ചി ആശുപത്രിയിൽ ഞാൻ ഡോക്ടറോട് പറഞ്ഞു എന്നെ പുറത്തിരുത്തരുത്.
അശ്വതിയുടെ കൂടെ തന്നെ ഉണ്ടാവണം. അത് അനുവദനീയമല്ല സർ എന്ന് ഡോക്ടർ പറഞ്ഞു ഞാൻ സമ്മതിച്ചില്ല. അവൾ എൻറെ കൈ മുറിച്ചിരിക്കുകയായിരുന്നു. ഒടുവിൽ ഡോക്ടർ കുഞ്ഞിനെ എടുത്ത് നഴ്സിന് കൊടുക്കുന്നതിനു മുൻപ് ഞാൻ എൻറെ കയ്യിൽ വാങ്ങി അവനാണ് എൻറെ കണ്ണൻ. 19 വർഷങ്ങൾ, ഇന്ന് അവൻ നിൽക്കുന്നത് എൻറെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒരു നിമിഷത്തിലാണ്. ഇനിയും അധികം സംസാരിച്ചാൽ ഞാൻ കൂടുതൽ ഇമോഷണൽ ആവും. തരുണിയുടെ അച്ഛനും അമ്മയ്ക്കും നന്ദി. ഇന്നുമുതൽ എനിക്ക് ഒരു മകളല്ല രണ്ട് പെൺമക്കളാണ്. ജയറാമിന്റെ ഈ വാക്കുകൾ കേട്ട നിമിഷം തന്നെ കാളിദാസ് കരയുകയായിരുന്നു. വിവാഹനിശ്ചയ ചടങ്ങിൽ ചടങ്ങിൽ ഒട്ടേറെ പ്രമുഖർ പങ്കെടുത്തിരുന്നു. ഈ മാസം ആദ്യം ചെന്നൈയിൽ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ദീർഘനാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹത്തിലേക്ക് എത്തിയത്
Discussion about this post