പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മമ്മൂട്ടി ജ്യോതിക ചിത്രം കാതൽ. ജ്യോതികയും മമ്മൂട്ടിയും ഒരേപോലെ ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെയും ജ്യോതികയുടെയും കരിയറിലെ ഏറ്റവും ബെസ്റ്റ് എന്നാണ് കഥാപാത്രങ്ങളെക്കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം. പേര് സൂചിപ്പിക്കുന്നതുപോലെ കാതൽ തന്നെയാണ് പ്രമേയ വിഷയം. സിനിമ കണ്ടു തീരുന്നതോടെ കാതലിനും അപ്പുറം അവർക്കിടയിലെ ആഴമേറിയ ഒരു ബന്ധം പ്രേക്ഷകരുടെ ഹൃദയത്തിൽ നിറയും വിധം സംവിധായകൻ ഒരുക്കിയിരിക്കുന്നു. വൈകാരികമായ ഒട്ടേറെ രംഗങ്ങൾ സിനിമ കണ്ടതിനുശേഷവും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം.
\മമ്മൂട്ടിയുടെയും ജ്യോതികയുടെയും സ്ക്രീൻ പ്രസൻസും ഏറെ പ്രശംസ അർഹിക്കുന്നതാണ്. ഒരു ലോഹിതദാസ് ചിത്രം പോലെ ഒരു സാധാരണക്കാരന്റെ എല്ലാ വേഷപ്രകർച്ചയും മാത്യു എന്ന കഥാപാത്രം സിനിമയിൽ അനശ്വരമാക്കിയിട്ടുണ്ട്. ഓമന എന്ന കഥാപാത്രത്തെ ജ്യോതികയും മാത്യു എന്ന കഥാപാത്രത്തെ മമ്മൂട്ടിയും മനോഹരമാക്കിയെന്ന് ചിത്രം കണ്ടിറങ്ങുന്ന ഏവർക്കും തോന്നും. കാതലിന് പ്രണയം എന്നതിനേക്കാൾ മനുഷ്യൻറെ മനസ്സ് എന്ന രീതിയിലാണ് സംവിധായകൻ വിലയിരുത്തുന്നത്. വിവാഹമാണ് പ്രണയം എന്നുള്ള തെറ്റിദ്ധാരണകൾ വേണ്ട, പരസ്പരം താങ്ങാവാൻ വിവാഹത്തിന്റെ ചട്ടുകടുകൾ ഒന്നും വേണ്ട എന്ന് കാതൽ തിരുത്തി കുറിക്കുന്നു.
Discussion about this post