ദേശീയ പുരസ്കാരങ്ങൾ അടക്കം നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ മലയാളത്തിൻറെ പ്രിയ നടനാണ് ഇന്ദ്രൻസ്. അഭിനയത്തിൽ മാത്രമല്ല വിദ്യാഭ്യാസത്തിലും ഒട്ടേറെ പേർക്ക് മാതൃകയാക്കാവുന്ന ഒരാളാണ് ഇന്ദ്രൻസ്. ജീവിതത്തിലെ പല പ്രതിസന്ധികൾ കാരണം പഠനം പാതിവഴി ഉപേക്ഷിച്ച നടനാണ് ഇന്ദ്രൻസ്. അതുകൊണ്ടുതന്നെ ഇപ്പോൾ പത്താം ക്ലാസ് തുല്യതാ പഠനത്തിന്റെ ചേർന്നിരിക്കുകയാണ് ഇന്ദ്രൻസ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹൈസ്കൂളിൽ എല്ലാ ഞായറാഴ്ചയും ക്ലാസിന് ഇദ്ദേഹം പോകുന്നുണ്ട്.
പത്തു മാസമാണ് കോഴ്സ്. നിലവിൽ നാലാം ക്ലാസ് യോഗ്യത മാത്രമാണ് നടനുള്ളത്. കടുത്ത ദാരിദ്ര്യം മൂലം പഠനം ഉപേക്ഷിക്കേണ്ട വന്നതാണ് അദ്ദേഹത്തിന്. ദേശീയ അംഗീകാരം വരെ കിട്ടിയപ്പോഴും മനസ്സിൽ കിടന്ന് ഒരേയൊരു കുറ്റബോധം പഠിക്കാൻ കഴിയാതെ പോയതാണെന്നും, അതുകൊണ്ട് തന്നെ തൻറെ കുറ്റബോധം ഇല്ലാതാക്കുവാൻ പത്താം ക്ലാസ് യോഗ്യത നേടുവാനുള്ള തീവ്രശ്രമത്തിലാണ് താനെന്നും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ ഇൻറർവ്യൂവിൽ അദ്ദേഹം പറഞ്ഞു.എന്നെ സമാധാനിപ്പിക്കാൻ എങ്കിലും എനിക്ക് പഠിച്ചേ തീരൂ എന്നാണ് ഇന്ദ്രൻസ് പറഞ്ഞത്. താൻ നാലാം ക്ലാസ് വരെ പഠിച്ചത് കുമാരപുരം യുപി സ്കൂളിലായിരുന്നു.
ഒരുനേരത്തെ ഭക്ഷണത്തിനു പോലും ഗതികെട്ട അവസ്ഥയിലായിരുന്നു അന്ന്.വിശപ്പ് താൻ എങ്ങനെയും സഹിക്കും പക്ഷേ പുസ്തകങ്ങളും വസ്ത്രങ്ങളും ഇല്ലാതായതോടെ ഏറെ വിഷമങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തയ്യൽ പണിക്ക് പോയാണ് ജീവിതം തിരിച്ചുപിടിച്ചത്. ആ സമയത്ത് ഉണ്ടാക്കിയെടുത്ത വായനാശീലം ജീവിതത്തെ കുറെക്കൂടെ ഉൾക്കാഴ്ച ഉള്ളതാക്കി എന്നും അദ്ദേഹം പറഞ്ഞു. പഠിക്കാത്ത ഒരാൾക്ക് കാഴ്ച ഇല്ലാത്തവന്റെ അവസ്ഥയാണെന്നാണ് അദ്ദേഹത്തിൻറെ പക്ഷം.
Discussion about this post