മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടി കാർത്തിക നായർ വിവാഹിതയായി. പഴയകാല നടി രാധയുടെ മകളാണ് കാർത്തിക. വമ്പൻ താരനിരയാണ് കാർത്തിക നായരുടെ കല്യാണത്തിനായി എത്തിയത്. ഇന്ത്യൻ സിനിമ ലോകത്ത് തന്നെ ഏറ്റവും പ്രമുഖർ പങ്കെടുത്ത കല്യാണം കൂടിയായിരുന്നു ഇത്. കാർത്തികയുടെ തന്നെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം കവടിയാർ ഉദയ പാലസ് കൺവെൻഷൻ സെൻററിൽ ആയിരുന്നു വിവാഹം.
പഴയകാല നടികളായ സുഹാസിനി, രാധിക, മേനക, പൂർണിമ തുടങ്ങി നിരവധി താരങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത്. ബോളിവുഡ് താരങ്ങളും ചടങ്ങിൽ സന്നിഹിതരായി. കാസർഗോഡ് സ്വദേശികളായ രവീന്ദ്രൻ മേനോന്റെയും കെ ശർമിളയുടെയും മകൻ രോഹിത് മേനോൻ ആണ് വരൻ. റിസപ്ഷനിൽ ജയസൂര്യ, ശ്രീലക്ഷ്മി, ജലജ,മേനക,രേവതി, വനിത തുടങ്ങി നിരവധി താരങ്ങളും പങ്കെടുത്തു. സിനിമാതാരം അംബികയുടെ സഹോദരി പുത്രിയാണ് കാർത്തിക. തമിഴിൽ ഏറെ ഹിറ്റായ കോ എന്ന ചിത്രത്തിലെ നായികയാണ് കാർത്തിക. മലയാളത്തിൽ മമ്മൂട്ടിക്കും ദിലീപിനും ഒപ്പം കമ്മത്ത് ആൻഡ് കമ്മത്ത് എന്ന ചിത്രത്തിലും കാർത്തിക മിന്നും പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
Discussion about this post