തെന്നിന്ത്യൻ സിനിമാതാരങ്ങളിൽ പ്രതിഫലത്തിന്റെ കാര്യത്തിലും സമ്പന്നതയുടെ കാര്യത്തിലും ഒരാൾ മാത്രമാണ് മുൻപിൽ. ഇതാരാണെന്ന് കേട്ടാൽ ഒരുപക്ഷേ നിങ്ങളും ഞെട്ടും. പലരുടെയും മനസ്സിൽ രജനികാന്ത്, കമലഹാസൻ, വിജയ്, സൂര്യ എന്നൊക്കെ പേരുകൾ വരുന്നുണ്ടാകും. എന്നാൽ അവർ ആരും അല്ല ആ കക്ഷി. തെന്നിന്ത്യൻ താരങ്ങളിൽ ഏറ്റവും ആസ്തിയുള്ള ആ ഒരാൾ അക്കിനേനി നാഗാർജുനയാണ്.
ഒട്ടേറെ ആഡംബര വീടുകളും കാറുകളും അദ്ദേഹത്തിന് സ്വന്തമായി ഉണ്ട്. ഏറെ പ്രിയപ്പെട്ട ഹൈദരാബാദിലെ ബംഗ്ലാവിന്റെ വില കേട്ടാൽ നിങ്ങൾ ഞെട്ടും. 45 കോടി മൂല്യമുള്ള ബംഗ്ലാവിലാണ് അദ്ദേഹം ഇന്ന് താമസിക്കുന്നത്. കോടികൾ വിലമതിക്കുന്ന ഒരു പ്രൈവറ്റ് ജെറ്റും അദ്ദേഹത്തിനു സ്വന്തമായി ഉണ്ട്. അദ്ദേഹം ഇപ്പോൾ വാങ്ങുന്ന പ്രതിഫലം ഏകദേശം 20 കോടി രൂപയുടെ അടുത്ത് വരുമെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്വന്തമായി ചലച്ചിത്രങ്ങൾ നിർമ്മിക്കുകയും, വൻ ബിസിനസ് സാമ്രാജ്യങ്ങൾ സ്വന്തമായി കെട്ടിപ്പടുക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം.
നിരവധി ബ്രാൻഡുകളുടെ അംബാസിഡറായ അദ്ദേഹം ഒരു ആഡംബര ജീവിതം നയിക്കുന്ന വ്യക്തി കൂടിയാണ്. നാഗാർജുന ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിരിക്കുന്നത് റിയൽ എസ്റ്റേറ്റ് രംഗത്താണ് എന്നതാണ് മറ്റൊരു പ്രത്യേകത. 1986ൽ നായകനായി എത്തിയ അദ്ദേഹം ചിത്രങ്ങളിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
Discussion about this post