പ്രശസ്ത തമിഴ് നടൻ വിജയ് രാഷ്ട്രീയത്തിലേക്ക് ചുവട് വെക്കാൻ ഒരുങ്ങുന്നു. താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും, സിനിമ ഉപേക്ഷിക്കുകയാണെന്നും പരോക്ഷമായി പല വേദികളിലും ഇതിനോടകം തന്നെ താരം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി വിജയ് ഒരു പുത്തൻ സംരംഭം കൂടി തുടങ്ങുകയാണ്. താരത്തിന്റെ ആരാധക സംഘടനയായ വിജയം മക്കൾ ഇളക്കത്തിന്റെ നേതൃത്വത്തിൽ 234 നിയമസഭാ മണ്ഡലങ്ങളിലും വായനശാല ഒരുങ്ങുകയാണ്. ഇതിൻറെ പ്രവർത്തനം ഉടനെ തന്നെ ഉണ്ടാകും എന്നും വിജയ് അറിയിച്ചു.
ഇതിനുമുൻപ് എല്ലാ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പത്താം ക്ലാസിലും പ്ലസ് ടുവിലും മികച്ച മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥികളെയും താരസംഘടന ക്യാഷ് അവാർഡ് നൽകിയ ആദരിച്ചിരുന്നു. എല്ലാ നിയമസഭ മണ്ഡലങ്ങളിലും സൗജന്യ ട്യൂഷൻ കേന്ദ്രങ്ങളും നിയമസഹായ കേന്ദ്രങ്ങളും ക്ലിനിക്കുകളും ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. വിജയുടെ ഏറ്റവും പുതിയ ചിത്രം ലിയോയുടെ വിജയാഘോഷത്തിന്റെ വേളയിലാണ് വിജയ് തന്നെയാണ് തന്റെ പുതിയ സംരംഭത്തിനെ കുറിച്ചും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നുള്ള തരത്തിലുള്ള സൂചനയും നൽകിയത്.
Discussion about this post