പ്രമുഖ നടൻ ജയറാമിന്റെയും പാർവതി ജയറാമിന്റെയും മകൻ കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. മോഡൽ രംഗത്തെ ഏറ്റവും പ്രശസ്തയായ താരിണിയാണ് വധു. കഴിഞ്ഞ വർഷമാണ് താരിണിമായുള്ള പ്രണയം സമൂഹമാധ്യമങ്ങളിലൂടെ കാളിദാസ് വെളിപ്പെടുത്തുന്നത്. പിന്നീട് കാളിദാസ് പങ്കുവെക്കുന്ന കുടുംബസംബന്ധമായ പല പരിപാടികളിലും താരിണിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഇന്നലെ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം ഇതിൻറെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.
വളരെ കുറച്ചുപേർ മാത്രം പങ്കെടുത്ത ഒരു ചടങ്ങായിരുന്നു ഇന്നലെ നടന്നത്. 2021ലെ ലിവ മിസ്സ് ദിവ റണ്ണറപ്പായിരുന്നു താരിണി. ഇതുകൂടാതെ 2023ലെ ബെസ്റ്റ് ഫാഷൻ മോഡലിനുള്ള അവാർഡും താരിണി കഴിഞ്ഞദിവസം സ്വന്തമാക്കിയിരുന്നു. ഈ വേദിയിലും കാളിദാസ് താരിണിക്കൊപ്പം വന്നതും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടി. ഇവരുടേതായി ഇറക്കിയ പ്രോമോ വീഡിയോയിൽ സൂര്യയുടെ ശബ്ദം അനുസരിച്ച് കാളിദാസൻ താരിണിയെ പ്രൊപ്പോസ് ചെയ്യുന്നതും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി.
24 വയസ്സുള്ള താരിണി വിഷൽ കമ്മ്യൂണിക്കേഷനിൽ ബിരുദം സ്വന്തമാക്കിയിട്ടുണ്ട്. പതിനാറാം വയസ്സുമുതലാണ് മോഡലിംഗ് മേഖലയിലേക്ക് എത്തുന്നത്. നീലഗിരി സ്വദേശിയായ താരിണി 2019ലെ മിസ് തമിഴ്നാട് ആയും തെരഞ്ഞെടുക്കപ്പെട്ടു. 2019ലെ മിസ്സ് സൗത്ത് ഇന്ത്യ റണ്ണറപ്പ് കൂടിയാണ് താരിണി.
Discussion about this post