പ്രശസ്ത മിമിക്രി കലാകാരനും ചലച്ചിത്ര താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശം സംബന്ധമായ അസുഖത്തെത്തുടർന്ന് അദ്ദേഹം കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിലവിൽ ചികിത്സയിലായിരുന്നു. മിമിക്രി രംഗത്തുനിന്നാണ് സിനിമ മേഖലയിലേക്ക് അദ്ദേഹം എത്തിയത്. മിമിക്രി സിനിമാതാരം ആയിരുന്ന സൈനുദ്ദീൻ ആണ് ഹനീഫിനെ കൊച്ചിൻ കലാഭവനിൽ എത്തിച്ചത്.
കെ എസ് പ്രസാദ്, സിദ്ദിഖ്, ലാൽ,ജയറാം,ഹരിശ്രീ അശോകൻ തുടങ്ങിയവർക്ക് ഒപ്പം നിരവധി വേദികളിൽ കലാഭവന്റെ ഭാഗമായി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. സിനിമകളിൽ ചെറുതും വലുതുമായി ഒട്ടേറെ വേഷങ്ങൾ ചെയ്തു അദ്ദേഹം മലയാളികളുടെ മനസ്സിലും ഇടംപിടിച്ചു. ജലധാര പമ്പ് സെറ്റ് ആണ് അദ്ദേഹത്തിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം. പറക്കും തളികയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമയ്ക്കൊപ്പം ടെലിവിഷൻ പരമ്പരകളിലും, സ്റ്റേജ് ഷോകളിലും അദ്ദേഹം നിറസാന്നിധ്യമായിരുന്നു.
Discussion about this post