സുരേഷ് ഗോപിയെ ആലിംഗനം ചെയ്യാൻ എത്തിയ മധ്യവയസ്കനെ താരം തട്ടി മാറ്റിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. വീഡിയോ വൻതോതിൽ പ്രചരിച്ചതോടെ താരത്തിനെതിരെ നിരവധി വിമർശനവും, സൈബർ ആക്രമണവും ആണ് ഉണ്ടാകുന്നത്. സ്ത്രീകളായ ആരാധകരെ മാത്രമേ സുരേഷ് ഗോപി ആലിംഗനം ചെയ്യുള്ളൂ എന്നുള്ള ഗുരുതര ആരോപണമാണ് സുരേഷ് ഗോപിയുടെ പേജിൽ കൂടുതൽ കമൻറ് ആയി വരുന്നത്. എന്നാൽ ഇതേ സംഭവവുമായി ബന്ധപ്പെട്ട് ഒടുവിൽ സുരേഷ് ഗോപി തന്നെ വിശദീകരണം നൽകുകയാണ്.
താൻ മധ്യവയസ്കനെ തട്ടി മാറ്റിയതല്ലെന്നും തൻറെ കാലിൻറെ തള്ളവിരലിൽ ഉണ്ടായ മുറിവ് കൊണ്ടാണ് അദ്ദേഹത്തെ തന്നിൽ നിന്ന് അകറ്റിതെന്നും അദ്ദേഹം പറഞ്ഞു. തന്റെ നേർക്ക് പെട്ടെന്ന് വന്ന ആരാധകൻ മുറിവിൽ ചവിട്ടാതിരിക്കാൻ വേണ്ടിയാണ് താൻ മാറ്റി നിർത്തിയത്. അല്ലാതെ ഇതിൽ മറ്റൊരു കാരണമില്ലെന്നും താരം വ്യക്തമാക്കി.
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം ഗരുഡന്റെ പ്രദർശനവുമായി ബന്ധപ്പെട്ട തിയേറ്ററിൽ എത്തിയപ്പോഴാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായത്. എന്നാൽ ഈ വീഡിയോയുടെ പ്രസക്തഭാഗങ്ങൾ കാണാതെയാണ് സുരേഷ് ഗോപിക്കെതിരെ ആരോപണങ്ങൾ വന്നതെന്ന് സുരേഷ് ഗോപി ഫാൻസ് അസോസിയേഷൻ പറഞ്ഞു. സുരേഷ് ഗോപിയുടെ കാലിലെ മുറിവും, അദ്ദേഹം മധ്യവയസ്കിനോട് പറയുന്ന കാര്യങ്ങളും സുരേഷ് ഗോപി ഫാൻസ് അസോസിയേഷൻ പങ്കുവെച്ച വീഡിയോയിൽ ഉണ്ട്. സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം ഗരുഡൻ ഇപ്പോൾ ഹിറ്റായി സിനിമ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയാണ്. മാജിക് ഫ്രെയിംസ് ബാനറിൽ ലിസ്റ്റിൻ നിർമ്മിച്ച ചിത്രം അരുൺ വർമ്മയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
Discussion about this post