പ്രശസ്ത ഗായിക അമൃത സുരേഷ് സമൂഹമാധ്യമങ്ങളിൽ നിന്ന് പിന്മാറുന്നു എന്ന് റിപ്പോർട്ടുകൾ. ഇനി താൻ സമൂഹമാധ്യമങ്ങളിൽ ഉണ്ടാവില്ല എന്ന് സൂചന നൽകി അമൃത എഴുതിയ കുറിപ്പാണ് ഇപ്പോൾ നവമാധ്യമങ്ങളിലെ ചർച്ചാവിഷയം. ലോകത്തെപ്പറ്റി കൂടുതൽ മനസ്സിലാക്കാനും തനിക്ക് നഷ്ടപ്പെട്ടുപോയ ഉന്മേഷം വീണ്ടെടുക്കാനും താൻ ഇപ്പോഴും ഒരു യാത്രയിലാണെന്ന് അമൃത ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
ഇപ്പോഴുള്ള ആ യാത്രയിൽ ഓരോ നിമിഷവും താൻ ആസ്വദിക്കുകയാണെന്നും അമൃത കുറിച്ചിട്ടുണ്ട്. ഇനിയും താൻ സംഗീതവുമായി മടങ്ങി വരുമെന്നാണ് അമൃത ആരാധകരോട് പറഞ്ഞിരിക്കുന്നത്. തന്റെ വേദനകൾ മറക്കാനും എന്നെത്തന്നെ മാനസികമായി സുഖപ്പെടുത്തുവാനും ആണ് ഈ യാത്രയെന്നും, ഈ യാത്ര എനിക്ക് എന്നെ തന്നെ മനസ്സിലാക്കാൻ വേണ്ടിയാണെന്നും അമൃത പറയുന്നു.
പ്രശസ്ത നടൻ ബാലയുമായുള്ള വിവാഹബന്ധവും, വിവാഹ മോചനവും പിന്നീട് ഗോപി സുന്ദറുമായുള്ള റിലേഷൻഷിപ്പും സമൂഹമാധ്യമങ്ങൾ ഏറെ ചർച്ച ചെയ്തിരുന്നു. ഗോപി സുന്ദറുമായുള്ള ചിത്രങ്ങൾ ഇപ്പോൾ അമൃത സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറില്ല. ഇതുമായി ബന്ധപ്പെട്ട് ഇരുവരും പിരിഞ്ഞു എന്ന് തരത്തിൽ വാർത്തകളും വരുന്നുണ്ട്. ഇതുമാത്രമല്ല ഗോപി സുന്ദർ സ്വിറ്റ്സർലാൻഡിൽ തൻറെ സുഹൃത്ത് പ്രിയ നായരുമായുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നതും ഏറെ ഗോസിപ്പുകൾ ഉണ്ടാക്കുന്നുണ്ട്.
Discussion about this post