ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നടി വിൻസി അലോഷ്യസ് തൻറെ പേര് മാറ്റുകയാണെന്ന് ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരെ അറിയിച്ചു. പേരുമാറ്റത്തിന് പിന്നിൽ പ്രിയ നടൻ മമ്മൂട്ടിയും കാരണമായെന്ന് താരം വ്യക്തമാക്കി. സംസ്ഥാന അവാർഡ് നേടിയതിനു ശേഷം എല്ലാവരും തന്നെ ‘വിൻ സി ‘ എന്നു വിളിച്ചപ്പോൾ അതിയായ സന്തോഷമാണ് തനിക്ക് തോന്നിയതെന്നും, ഈ പേരാണ് താൻ ഇടാൻ ഉദ്ദേശിക്കുന്നതെന്നും താരം പറഞ്ഞു.
ഇൻസ്റ്റാഗ്രാം പേജിൽ I am Win c എന്ന പേര് മാറ്റിയിട്ടുണ്ട്. ഈ പേരുമാറ്റത്തിന് പിന്നിൽ മമ്മൂട്ടിയുമായുള്ള സംഭാഷണം ഏറെ സ്വാധീനച്ചെന്ന് വിൻസി പറഞ്ഞു. മമ്മൂട്ടി Win C എന്ന് വിളിച്ചപ്പോൾ വയറിൽ ചിത്രശലഭങ്ങൾ പറന്നതുപോലെ ഒരു തോന്നലാണ് ഉണ്ടായിരുന്നു ഇൻസ്റ്റാഗ്രാം പേജിൽ അവർ പങ്കുവെച്ചു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടും പേജിൽ വിൻസി ചേർത്തിട്ടുണ്ട്. മഴവിൽ മനോരമ ടെലികാസ്റ്റ് ചെയ്ത നായിക നായകൻ പരിപാടിയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമായിരുന്നു വിൻസി. രേഖ എന്ന സിനിമയിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് താരത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്.
Discussion about this post