ഇന്ന് കേരളപ്പിറവി ദിനം. കേരളം ഇതുവരെ കൈവരിച്ച പുരോഗതി ലോകത്തോട് വിളിച്ചു പറയുന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ കേരളീയ പരിപാടിയുടെ ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടന്നു. 42 വേദികളിലായി നടക്കുന്ന കേരളത്തിലെ ചലച്ചിത്രമേള കലാപരിപാടികൾ,ബിസിനസ് മീറ്റുകൾ, ട്രേഡ് ഫെയർ, ഭക്ഷ്യമേള, വിവിധതരം പ്രദർശനങ്ങൾ തുടങ്ങിയവർ സംഘടിപ്പിക്കും.
ചലച്ചിത്രമേള അടക്കം നടത്തുന്ന വേദികളിലേക്ക് പ്രവേശനം പൂർണമായും സൗജന്യമായാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രഥമ കേരളീയ വാരാഘോഷം ഉദ്ഘാടനം ചെയ്തു. കേരള പരിപാടിയിൽ സിനിമാതാരങ്ങളായ കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന തുടങ്ങിയവർ അതിഥികളായി എത്തിയത് കേരളീയത്തിൻറെ ശോഭ വർധിപ്പിച്ചു.
ഇന്ത്യൻ സിനിമയിലെ താര രാജാക്കന്മാർ ഒരുമിച്ചിരിക്കുന്ന ഫോട്ടോയും, മോഹൻലാൽ എടുക്കുന്ന സെൽഫിയുമെല്ലാം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. മലയാളത്തനിമയോടെയുള്ള വസ്ത്രധാരണത്തിലായിരുന്നു എല്ലാവരും പ്രത്യക്ഷപ്പെട്ടത്
Discussion about this post