മിനിസ്ക്രീനിൽ തിളങ്ങിനിൽക്കുന്ന അഭിനേത്രിയാണ് രഞ്ജുഷ മേനോൻ. ഇന്ന് രാവിലെ 9 മണിയോടെയാണ് 34 കാരിയായ രഞ്ജുഷയെ സ്വന്തം കിടപ്പറയിലെ ഫാനിൽ സാരിയിൽ കെട്ടി തൂങ്ങി നിലയിൽ കണ്ടത്. ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലൂടെ സിനിമാലോകത്ത് എത്തിയെങ്കിലും വേണ്ടത്ര അവസരങ്ങൾ സിനിമയിൽ രഞ്ജുഷക്ക് ലഭിച്ചില്ല. പക്ഷേ മിനിസ്ക്രീനിൽ രഞ്ജുഷയ്ക്ക് കൈ നിറയെ അവസരങ്ങൾ ആയിരുന്നു. ബൈജു ദേവരാജ് സംവിധാനം ചെയ്ത സ്ത്രീ എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീനിലേക്ക് രഞ്ജുഷ കടന്നുവന്നത്.
നിലവിൽ ആനന്ദരാഗം,വരൻ ഡോക്ടറാണ്, എൻറെ മാതാവ് തുടങ്ങിയ സീരിയലുകളിൽ മികച്ച വേഷമാണ് രഞ്ജുഷ ചെയ്യുന്നത്. ഭർത്താവ് മനോജ് വർമ്മക്കൊപ്പം താമസിച്ചിരുന്ന ഫ്ലാറ്റിൽ വെച്ചാണ് രഞ്ജുഷയുടെ മരണം. രഞ്ജുഷയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായപ്പോഴാണ് സെക്യൂരിറ്റിയെ വിളിച്ച് വിവരം അറിയിക്കുകയും അദ്ദേഹം റൂമിൽ പോയി നോക്കുകയും ചെയ്തത്. സെക്യൂരിറ്റി വിളിച്ചിട്ടും വാതിൽ തുറക്കാതെ ആയപ്പോൾ മനോജിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മനോജ് സ്ഥലത്ത് എത്തുകയും വീടിനു പിന്നിൽ ഏണിവെച്ച് കയറി ജനാലയിലൂടെ നോക്കുകയായിരുന്നു. അഭിനേത്രി മാത്രമല്ല മികച്ച നർത്തകി കൂടിയാണ് താരം. കേസിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. മറ്റെന്തെങ്കിലും ദുരൂഹതകൾ സംഭവത്തിൽ ഉണ്ടോയെന്ന് സമഗ്ര അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post