നടി അമല പോൾ വിവാഹിതയാകുന്നു. തെന്നിന്ത്യൻ ഭാഷകളിൽ നിറഞ്ഞുനിൽക്കുന്ന നടിയാണ് അമല പോൾ. അമല പോളിനെ വിവാഹം കഴിക്കുന്നത് സുഹൃത്തായ ജഗദ് ദേശായി ആണ്. അമല പോളിനൊപ്പം എപ്പോഴും വീഡിയോയിൽ പ്രത്യക്ഷപ്പെടാനുള്ള വ്യക്തിയാണ്ജഗദ് ദേശായി. അമല പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ജഗദ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ കാര്യം വെളിപ്പെടുത്തിയത്.
2014 ൽ തമിഴിലെ പ്രമുഖ സംവിധായകനായ എ.എൽ വിജയുമായുള്ള വിവാഹം അമലയുടെ കഴിഞ്ഞതാണ്. വെറും നാലുവർഷം മാത്രമാണ് ആ വിവാഹത്തിന് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. 2017 ൽ താരം വിവാഹമോചിതയായി. തുടർന്ന് പ്രമുഖ ഗായകൻ ഭവ്നിന്ദർ സിങ്ങുമായി താരം ലിവിങ് റിലേഷൻഷിപ്പിൽ തുടരുകയായിരുന്നു. പക്ഷേ ഭവ്നിന്ദർ അമല പോളിന്റെ അനുമതി ഇല്ലാതെ ചില ചിത്രങ്ങൾ പ്രചരിപ്പിച്ചതോടെ ഈ ബന്ധവും ഇല്ലാതായി.
ഇന്ന് സമൂഹമാധ്യമത്തിലൂടെയാണ് അമലയുടെ ഉറ്റ സുഹൃത്ത് ജഗദ് ” മൈ ജിപ്സി ക്യൂൻ യെസ് പറഞ്ഞു എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ പങ്കുവെച്ചത്. വീഡിയോയിൽ ജഗദ് അമലയെ മോതിരം അണിയിക്കുന്നതും പ്രൊപ്പോസ് ചെയ്യുന്നതും ആണ്. അമല മോതിരം സ്വീകരിച്ച് അദ്ദേഹത്തിന് സ്നേഹ ചുംബനം നൽകുന്നതും വീഡിയോയിൽ കാണാം. വെഡിങ് ബെൽസ് എന്ന ഹാഷ് ടാഗോടെ ആണ് വീഡിയോ അദ്ദേഹം സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്.
Discussion about this post