ജനപ്രിയ താരങ്ങളായ ഗോവിന്ദ് പത്മസൂര്യയെയും ഗോപിക അനിലും വിവാഹിതരാകുന്നു. ഇന്നലെ അഷ്ടമി ദിനത്തിൽ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഇന്നലെ ഇരുവരും സോഷ്യൽ മീഡിയയിലൂടെയാണ് ഇത് ആരാധകരെ അറിയിച്ചത്. ജിപി എന്ന് വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
‘ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇത് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്നു. വീട്ടുകാരുടെ നിർദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങൾ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെ പോലെയാണ് ചേർത്തു പിടിച്ചിട്ടുള്ളത്. ഒരുമിച്ചുള്ള ഞങ്ങളുടെ ഈ കാൽവെപ്പിൽ നിങ്ങളുടെ എല്ലാവിധ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണം’.
കോവിഡ് പത്മസൂര്യ പങ്കുവെച്ച പോസ്റ്റ് നിമിഷങ്ങൾക്കകം പ്രേക്ഷകർ ഏറ്റെടുക്കുകയും, താഴെ ഒട്ടേറെ പേർ ആശംസകൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്. സാന്ത്വനം എന്ന സീരിയലിലെ അഞ്ജലി എന്ന കേന്ദ്ര കഥാപാത്രത്തെ ചെയ്യുന്നത് ഗോപികയാണ്. മലയാളത്തിലും തെലുങ്കിലും തമിഴിൽ അടക്കം ഒട്ടേറെ ചിത്രങ്ങളിൽ പ്രധാന വേഷത്തിലെത്തിയ നടനാണ് ഗോവിന്ദ് പത്മസൂര്യ.
Discussion about this post