കഴിഞ്ഞദിവസം നടന്ന ദേശീയ പുരസ്കാര ചടങ്ങിൽ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു ആലിയ ഭട്ടിന്റെ വസ്ത്രധാരണം. വേറെ ഒന്നും കൊണ്ടല്ല ആലിയ ഭട്ട് ധരിച്ച സാരിയുടെ വില തന്നെയാണ് കാരണം. 50 ലക്ഷം രൂപ വില വരുന്ന സാരിയാണ് ആലിയ ഭട്ട് പുരസ്കാര ചടങ്ങിൽ ധരിച്ചത്. ഇതിന്റെ മറ്റൊരു പ്രത്യേകത ആലിയ ഭട്ടിന്റെ വിവാഹ സാരി കൂടിയായിരുന്നു ഇത് എന്നതാണ്.
വിവാഹത്തിന് മാത്രമേ ആ സാരി ധരിക്കുള്ളൂ എന്ന ഓരോരുത്തരുടെയും പഴഞ്ചൻ ചിന്താഗതിയ്ക്ക് ഇനി പ്രസക്തിയില്ല എന്ന് ചുരുക്കം. സമ്പ്യാ സാച്ചി ഒരുക്കിയ ഐവറി ഓർഗൻസ സാരിയാണ് ആലിയ വിവാഹത്തിന് ധരിച്ചിരുന്നത്. ബോളിവുഡിലെ പ്രമുഖ നടനായ രൺബീർ കപൂറിനെയാണ് താരം വിവാഹം കഴിച്ചത്. അവാർഡ് ഏറ്റുവാങ്ങുവാനും ആലിയ ഭട്ടിനൊപ്പം രൺബീർ കപൂർ എത്തിയിരുന്നു.
പുരസ്കാര ഏറ്റുവാങ്ങിയതിനുശേഷം ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമെന്ന് ആലിയ ഭട്ട് തന്റെ ഇൻസ്റ്റാ പേജിൽ കുറിച്ചു. 50 ലക്ഷം വില വരുന്ന സാരി ഒന്നല്ല ഒരായിരം പ്രാവശ്യം കൊടുക്കാം എന്നാണ് ഭൂരിഭാഗം പേരുടെയും കമൻറ്. ആലിയ ഭട്ട് പുരസ്കാരം ഏറ്റുവാങ്ങിയതിനേക്കാൾ കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് ഈ വിവാഹ സാരി.
Discussion about this post