മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടൻ കുണ്ടറ ജോണി അന്തരിച്ചു. നെഞ്ചുവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 71 വയസ്സായിരുന്നു. മലയാള സിനിമയിൽ പകരം വെക്കാനാവാത്ത ഒട്ടേറെ വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്ത വ്യക്തിയായിരുന്നു കുണ്ടറ ജോണി. നൂറിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1979 ൽ പുറത്തിറങ്ങിയ അഗ്നിപർവ്വതം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ലോകത്തേക്ക് അദ്ദേഹം കടന്നുവന്നത്.
തുടർന്ന് കിരീടം, ചെങ്കോൽ, നാടോടിക്കാറ്റ്, ഹലോ, ദാദാസാഹിബ്, ക്രൈം ഫയൽ, ആറാം തമ്പുരാൻ, ആനവാൽ മോതിരം,മേപ്പടിയാൻ തുടങ്ങി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ബോളിവുഡിൽ അടക്കം അദ്ദേഹം അഭിനയ മികവ് കാഴ്ചവെച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ വിയോഗത്തിൽ സിനിമ രംഗത്തെ ഒട്ടേറെ പേർ അനുസ്മരിച്ചു. സ്നേഹസമ്പന്നനായ പച്ചയായ മനുഷ്യൻ എന്നായിരുന്നു മോഹൻലാൽ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത്.
Discussion about this post