മണ്ണ് കൊണ്ട് ചിത്രപ്പണികൾ ചെയ്യുന്ന നല്ല കലാകാരന്മാരാണ് ചിതലുകൾ എന്ന് പറയാറുണ്ട്. എന്നാൽ ഈ ചിത്രപ്പണി പലപ്പോഴും നമ്മൾക്ക് ശല്യമായി മാറുന്നു. അതുകൊണ്ട് തന്നെ ഈ ശല്യക്കാരെ അകറ്റാൻ ചില നുറുങ്ങുവിദ്യകൾ പറഞ്ഞു തരാം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഒരു പാത്രത്തിൽ മണ്ണെണ്ണയെടുത്ത് അതിൽ അല്പം കുമ്മായം കലർത്തി ചിതലുള്ള ഭാഗത്ത് തേക്കുക എന്നത്. ഇങ്ങനെ ഒരു തവണ ചെയ്താൽ തന്നെ ചിതൽ ശല്യം അകറ്റാം.
കറ്റാർവാഴയുടെ നീര് വെള്ളത്തിൽ കലക്കി ചിതലുള്ള ഭാഗത്ത് തളിക്കുന്നതും ഇതിനൊരു പ്രതിവിധിയാണ്. ഇതുകൂടാതെ വെളുത്തുള്ളി ചതച്ചത് എണ്ണയിലിട്ട് മൂപ്പിച്ച് ആ മിശ്രിതം ഇതുള്ള ഭാഗത്ത് തളിച്ചാൽ പൂർണ്ണമായും ചിതൽ ശല്യം ഇല്ലാതാകും. വിനാഗിരിയും ചിതലിനെ തുരത്താൻ നല്ലതാണ്.
മര ഉൽപ്പന്നങ്ങളിൽ ആണ് ചിതൽ ശല്യം വരുന്നതെങ്കിൽ പെട്രോളിയം ജെല്ലി തേച്ചാൽ മതി. ചിതലിനെ നിയന്ത്രിക്കാൻ പലപ്പോഴും ഹെപ്റ്റാഫോർ കോർഡൻ എന്ന കീടനാശിനി ഉപയോഗിക്കാറുണ്ട്. ഇത് ഉപയോഗിക്കുമ്പോൾ പലതരത്തിലുള്ള ക്യാൻസർ സാധ്യതകളും വരാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ കീടനാശിനികൾ ഉപയോഗിക്കാതെ തീർത്തും പരിസ്ഥിതി സൗഹൃദമായി ചിതലിനെ തുരുത്തുവാൻ ശ്രമിക്കുക.
Discussion about this post