കൊളസ്ട്രോൾ എന്ന ജീവിതശൈലി രോഗം മൂലം ധാരാളം പേർ ബുദ്ധിമുട്ടുന്നുണ്ട്. എന്നാൽ രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കുവാൻ ചില നല്ല ശീലങ്ങൾ നമുക്ക് പിന്തുടരാം. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നമ്മുടെ ഭക്ഷണശീലം. കൊഴുപ്പ് കുറഞ്ഞ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്ന ഭക്ഷണം പതിവായി കഴിക്കുന്നത് ഒരു പരിധിവരെ കൊളസ്ട്രോൾ ഉൾപ്പെടെയുള്ള ജീവിതശൈലി രോഗത്തെ മറികടക്കാൻ മികച്ച മാർഗ്ഗമാണ്. ഇതുകൂടാതെ എല്ലാ ദിവസവും കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വ്യായാമത്തിന് മാറ്റിവയ്ക്കണം.
രാത്രിയും ഉച്ചയ്ക്കും ഭക്ഷണത്തിനുശേഷം അല്പം നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിയുന്നത് കൊളസ്ട്രോൾ രോഗത്തിലേക്ക് വഴിതെളിക്കാവുന്ന ഒരു പ്രധാനപ്പെട്ട കാരണമാണ്. അതുകൊണ്ടുതന്നെ അധികം എണ്ണമയം ഉള്ളതും, ധാരാളമായി മധുരപദാർത്ഥങ്ങൾ ചേർത്തുണ്ടാക്കുന്ന വിഭവങ്ങളും അമിതമായി കഴിക്കുന്ന ശീലം ഇല്ലാതാക്കുക.
ഇതുകൂടാതെ ഓട്സ്, പഴങ്ങൾ,പച്ചക്കറികൾ പോലുള്ള ധാരാളം നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുക. ഇതുകൂടാതെ പുകവലി,മദ്യപാനം തുടങ്ങി ദുശ്ശീലങ്ങൾ മാറ്റുക. നിരന്തരമായി പുകവലിക്കുന്നത് ശ്വാസകോശത്തിന് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും, കൊളസ്ട്രോളിന്റെ തോത് വർദ്ധിച്ച് ഹൃദ്രോഗം പോലുള്ള സാധ്യതകളിലേക്ക് നയിക്കുകയും ചെയ്യുന്നു. കൊളസ്ട്രോൾ സാധ്യതകളെ ഇല്ലാതാക്കാൻ ധാരാളമായി മോണോസാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ അതായത് ഒലീവ് എണ്ണ,നട്സ് അവക്കാഡോ,ബട്ടർ നട്ട്,വാൽനട്ട് തുടങ്ങിയവ കഴിക്കുന്നതും നല്ലതാണ്.
Discussion about this post