അമിതമായ മധുരം കഴിക്കുന്ന വ്യക്തികൾക്കാണോ വയർ ചാടുന്ന പ്രശ്നമുള്ളത്. ചില വ്യക്തികളിൽ നിങ്ങൾ കണ്ടിട്ടുണ്ടാകും ശരീരത്തിന് അത്ര വണ്ണം ഇല്ലാത്ത സമയത്തും വയർ അധികമായി ചാടിയിരിക്കുന്ന അവസ്ഥ. നല്ല രീതിയിൽ വർക്ക് ഔട്ട് ചെയ്താൽ മാത്രമേ ഇത് കുറയുകയുള്ളൂ എന്ന് പറയുന്നവരോട് ഒരു കാര്യം കൂടി പറയാം, ഭക്ഷണവും അതിനനുസരിച്ച് കുറയ്ക്കണം.
വർക്കൗട്ട് ചെയ്താൽ വയറു കുറയ്ക്കാം, എന്നാൽ മധുരം പൂർണമായും ഒഴിവാക്കിയാൽ വയർ നല്ല രീതിയിൽ കുറയുമെന്നാണ് പഠനങ്ങൾ പറയുന്നത്. വയറിൽ കൊഴുപ്പടിയുന്നതാണ് ഇത്തരത്തിൽ വയർ ചാടുന്നതിന് പ്രധാന കാരണം. അതുകൊണ്ടുതന്നെ ബേക്കറി ഐറ്റംസ് അതായത് ചോക്ലേറ്റ്,മധുരപലഹാരങ്ങൾ, മധുര പാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കുവാൻ ഏറെ നല്ലതാണ്.
ഇതുകൂടാതെ യോഗ ശീലമാക്കുന്നതും വയർ കുറയ്ക്കാൻ സഹായിക്കും. വയർ കുറയ്ക്കുവാൻ ഉലുവ വെള്ളം, ചെറുനാരങ്ങ നീരും തേനും ചേർത്ത് പാനീയം, ഇളം ചൂട് വെള്ളം തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്. ഇത് കൂടാതെ കാർബോഹൈഡ്രേറ്റ് അധികം ഇല്ലാത്ത ഭക്ഷണങ്ങൾ കഴിക്കുന്നതും വയർ കുറയ്ക്കുവാൻ സഹായിക്കും. ചോറിന്റെ അളവ് കുറയ്ക്കുന്നത് ഒരു പരിധി വരെ അമിതവണ്ണം ഇല്ലാതാക്കാം. വയറു കൂട്ടുവാൻ കാരണമാകുന്ന ഇത്തരത്തിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ഒഴിവാക്കുകയും ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണം നമ്മുടെ ഭക്ഷണരീതിയുടെ ഭാഗമാക്കുകയും ചെയ്യണം.
Discussion about this post