യുവതാരങ്ങളിൽ ജനപ്രീതി നേടിയ അന്ന ബെന്നും അർജുൻ അശോകനും ഒന്നിക്കുന്ന ചിത്രമായ ത്രിശങ്കു മെയ് 26ന് തിയറ്ററുകളിലേക്ക്. നവാഗതനായ അച്യുത് വിനായക് സംവിധാനം ചിത്രം ചെയ്യുന്ന ചിത്രത്തിൻറെ ടീസർ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. ടീസറിന് മികച്ച കയ്യടിയും, പ്രേക്ഷക പ്രതികരണവുമാണ് ലഭിച്ചിരിക്കുന്നത്.
ഇതൊരു മുഴുനീള കോമഡി റൊമാൻറിക് ചിത്രമാണ്. സഞ്ജയ് റൗത്ര, സരിത പാട്ടീൽ നിർമ്മിക്കുന്ന ചിത്രം ഈ ഫോർ എന്റർടൈൻമെന്റിലൂടെ എപി ഇൻറർനാഷണൽ ആണ് വിതരണം ചെയ്യുന്നത്.
സാധാരണക്കാരുടെ ജീവിതം ചർച്ച ചെയ്യുന്ന ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് തന്നെയാണ് സംവിധായകന്റെയും അണിയറ പ്രവർത്തകരുടെയും വിശ്വാസം. ഇതിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സുരേഷ് കൃഷ്ണ, നന്ദു, സെറിൻ ഷിഹാബ് തുടങ്ങിയവരാണ്.
Discussion about this post