അഞ്ചാം പാതിര എന്ന ഒറ്റ ചിത്രം കൊണ്ട് യുവ സംവിധാന നിരയിൽ പേരുകേട്ട മിഥുൻ മാനുവലിന്റെ പുതിയ ചിത്രം ആരംഭിക്കുന്നു. ഇന്ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.
കോയമ്പത്തൂർ, വയനാട്, തൃശ്ശൂർ എന്നിവിടങ്ങളിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ നായകനാവുന്നത് ജയറാമാണ്. പൊന്നിൻസെൽവത്തിലെ മികച്ച അഭിനയം കാഴ്ചവച്ച ജയറാമിന്റെ പുതുച്ചിത്രം മലയാള പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ഇരിക്കുന്ന ജയറാമിന്റെ പോസ്റ്റർ ചിത്രത്തിൻറെ മെഡിക്കൽ ത്രില്ലർ സ്വഭാവം കാണിക്കുന്നതാണ്.
വലിയ ബഡ്ജറ്റിൽ ആരംഭിക്കുന്ന ഈ മെഡിക്കൽ ത്രില്ലർ ചിത്രത്തിൻറെ പേര് ഓസിലർ എന്നാണ് ഇട്ടിരിക്കുന്നത്. മിഥുൻ മാനുവലും ഇർഷാദും ചേർന്ന് ഒരുക്കുന്ന ചിത്രത്തിൽ ജയറാമിനൊപ്പം അർജുൻ അശോകൻ,സൈജു കുറിപ്പ്, അനശ്വര രാജൻ തുടങ്ങി വലിയ താരനിര തന്നെയാണ് ഉള്ളത്. രൺധീർ കൃഷ്ണനാണ് രചന നിർവഹിച്ചിരിക്കുന്നത്.
Discussion about this post