മുഖത്ത് ഉണ്ടാകുന്ന ചെറിയ കുരുക്കൾ ആണ് വൈറ്റ് ഹെഡ്സ് എന്ന് പറയുന്നത്. നമ്മുടെ മുഖത്തെ മൃതകോശങ്ങളിൽ കൊഴുപ്പ് അല്ലെങ്കിൽ അഴുക്ക് അടിഞ്ഞുകൂടുന്ന ഘട്ടത്തിൽ കാണപ്പെടുന്ന വൈറ്റ് ഹെഡ്സ് മിക്കവരെയും അലട്ടുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ്. ഇത്തരത്തിലുള്ള അഴുക്ക് അകറ്റുവാൻ എന്താണ് ചെയ്യേണ്ടത്. ഇതിന് വീട്ടിൽ തന്നെയുള്ള ചില കാര്യങ്ങൾ മാത്രം മതി.
അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്റ്റീമിംഗ്. വൈറ്റ് ഹെഡ്സ് പൂർണ്ണമായും ഇല്ലാതാക്കുവാൻ ആവി പിടിക്കുന്നത് ഉപയോഗപ്രദമാണ്. ഇത് ചർമ്മത്തിലെ അഴുക്കുകളെ മാത്രമല്ല, ചർമ്മ ഭംഗി കൂട്ടുവാനും മികച്ചതാണ്. മഞ്ഞൾ വെള്ളം ഉപയോഗിച്ച് ആവി കൊള്ളുന്നത് ചർമ്മ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാർഗ്ഗമാണ്. ഇതുകൂടാതെ രാത്രി ഉറങ്ങുന്നതിനു മുൻപ് കറ്റാർവാഴ മുഖത്ത് പുരട്ടുന്നത് ഇതിന് പ്രതിവിധിയാണ്.ഒരു സ്പൂൺ കറ്റാർവാഴയിൽ ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് മുഖത്ത് പുരട്ടി 10 മിനിറ്റിനു ശേഷം ശുദ്ധജലം കൊണ്ട് കഴുകി കളയുന്നതും വൈറ്റ് ഹെഡ്സ് നീക്കുവാൻ നല്ലതാണ്.
വിപണിയിൽ നിന്ന് ലഭ്യമാകുന്ന ടീ ട്രീ ഓയിൽ ഉപയോഗിക്കുന്നതും മുഖത്തെ കരിവാളിപ്പും അഴുക്കും അകറ്റുവാൻ മികച്ച വഴിയായി കണക്കാക്കാം. ചർമ്മപ്രശ്നങ്ങളെ ഒരു പരിധിവരെ ഇല്ലാതാക്കുവാൻ ഇടയ്ക്കിടയ്ക്ക് ശുദ്ധജലത്തിൽ മുഖം കഴുകുന്നതും, ധാരാളമായി വെള്ളം കുടിക്കുന്നതും, സൺസ്ക്രീൻ ഉപയോഗപ്പെടുത്തുന്നതും ഏറെ അനിവാര്യമായ കാര്യങ്ങളാണ്.
Discussion about this post