താടി രോമങ്ങൾ ചില വ്യക്തികളിൽ ചൊറിച്ചിൽ ഉണ്ടാക്കാൻ കാരണമാകാറുണ്ട്. താടി വളർത്തുന്നത് ഒരു ഒരു സ്റ്റൈലിന്റെ ഭാഗമാണെങ്കിലും ഇതുമൂലം ഉണ്ടാകുന്ന ചൊറിച്ചിൽ അത്ര സുഖകരമുള്ള അനുഭവമല്ല. പ്രധാനമായും ഇതിന് കാരണം വരണ്ട ചർമം ആണ്. നല്ല രീതിയിൽ ജലം കുടിക്കുന്നതാണ് വരണ്ട ചർമ്മത്തെ പ്രതിരോധിക്കാൻ ഏറ്റവും ഉത്തമമായ മാർഗ്ഗം. കൂടാതെ ഈ ചൂടുള്ള കാലാവസ്ഥയിൽ ധാരാളമായി പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ഒപ്പം ഒരു എട്ട് ഗ്ലാസ് വെള്ളമെങ്കിലും ദിവസവും കുടിക്കുവാൻ ശീലമാക്കണം. ചൊറിച്ചിലിന് മറ്റൊരു കാരണം മുഖക്കുരുവാണ്. മുഖക്കുരു പ്രതിരോധിക്കാൻ ഏറ്റവും നാച്ചുറൽ വഴികൾ തേടുന്നതാണ് ഏറ്റവും ഉത്തമം. ഇതിനുവേണ്ടി താടി രോമങ്ങളിൽ കറ്റാർവാഴ ദിവസവും കിടക്കുന്നതിനു മുൻപ് തേക്കുന്നതും ഏറ്റവും മികച്ച വഴിയാണ്. ഇതുകൂടാതെ ശുചിത്വം ഇല്ലായ്മ മറ്റൊരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടാം. പതിവായി മുഖം കഴുകുന്നത് താടിയുടെ ശുചിത്വം നിലനിർത്താൻ ഏറ്റവും നല്ലതാണ് കൂടാതെ പതിവായി രോമങ്ങളിൽ എണ്ണ തേക്കുന്നതും ഗുണം ചെയ്യും. ഏതെങ്കിലും എണ്ണകൾ ഉപയോഗിച്ച് പിന്നീട് കണ്ടീഷണർ ഉപയോഗപ്പെടുത്തി താടി പരിചരിച്ചാൽ ഒരു പരിധിവരെ താടിയുടെ ആരോഗ്യവും വർദ്ധിക്കും ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങളെ അകറ്റുകയും ചെയ്യും.
പിന്നെ ഇടയ്ക്കിടയ്ക്ക് ട്രിമ് ചെയ്യുന്നത് താടിക്ക് അത്ര നല്ലതല്ല. ഇതുകൂടാതെ ചൊറിച്ചിൽ അകറ്റുവാൻ വിപണിയിൽ നിന്ന് രാസവസ്തുക്കൾ അടങ്ങിയ എന്തും വാങ്ങിച്ചു കൂട്ടുന്ന ശീലം ഒഴിവാക്കുക. ധാരാളം കൃത്രിമ ഘടകങ്ങൾ അടങ്ങിയിരിക്കുന്ന ക്രീമുകളും ലോഷനുകളും ഉപയോഗിക്കുന്നത് ഒഴിവാക്കി പ്രകൃതിദത്തമായ പരിഹാരങ്ങൾ കണ്ടെത്തുകയാണ് ഏറ്റവും നല്ലത്. ചൊറിച്ചിൽ അധികമാകുന്ന സാഹചര്യത്തിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ക്രീമുകളും മരുന്നുകളും ഉപയോഗിക്കുക.
Discussion about this post