കാലിൽ ഉണ്ടാകുന്ന വേദന നമുക്ക് ഭാവിയിൽ വന്നപ്പെടാവുന്ന ചില രോഗങ്ങളുടെ ലക്ഷണമായി പൊതുവേ കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ച് അമിതമായ ശരീരഭാരം കൂടുമ്പോൾ ചിലരിൽ കാലുകൾക്ക് വേദന അനുഭവപ്പെടാറുണ്ട്. ഇത്തരത്തിൽ കാലുകൾക്ക് വേദന വരുമ്പോൾ ശ്രദ്ധിക്കേണ്ട ഒന്നാണ് നമ്മുടെ കൊളസ്ട്രോളിന്റെ നില. ശരീരത്തിൽ അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടുകയും കൊളസ്ട്രോളിന്റെ നില ക്രമാതീതമായി വർദ്ധിക്കുകയും ചെയ്യുന്നതിന്റെ ആദ്യ സൂചനയാണ് കാലിൽ വന്നുഭവിക്കുന്ന വേദന. കൂടാതെ പെരിഫറൽ ആർട്ടീസ് ഡിസീസ് എന്ന രോഗത്തിൻറെ പ്രഥമ ലക്ഷണങ്ങളായി കാലിലുണ്ടാകുന്ന വേദന കണക്കാക്കാം.
ഇതുകൂടാതെ ചിലരിൽ എത്ര വേനൽക്കാലം ആയാലും പാദങ്ങളിൽ വളരെയധികം തണുപ്പ് അനുഭവപ്പെടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഒരു അവസ്ഥ സംജാതമായാൽ ഉടനടി വൈദ്യസഹായം തേടുവാൻ ശ്രദ്ധിക്കണം. മുകളിൽ പറഞ്ഞ പോലെ തന്നെ കൊളസ്ട്രോളിന്റെ നില ക്രമാതീതമായി വർദ്ധിക്കുകയും കൈകാലുകളിലെ ധമനികൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുമ്പോൾ ഇത്തരത്തിൽ വേദന ഉണ്ടാകാറുണ്ട്. നമ്മുടെ പാദങ്ങളിലേക്കുള്ള രക്തപ്രവാഹത്തെ ഒഴുക്ക് തടസ്സപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന ഡോക്ടറെ കണ്ട് ധരിപ്പിക്കേണ്ടതാണ്.
കൂടാതെ PDA വ്യക്തികളിൽ കൈകാലുകൾക്ക് വേദനയും ക്ഷീണവും അനുഭവപ്പെടാറുണ്ട്. ഇത് നേരത്തെ ചികിത്സിച്ചില്ലെങ്കിൽ അൾസർ പോലുള്ള രോഗസാധ്യതകളിലേക്ക് വഴിതെളിക്കുന്നതിനാൽ ഈ സാധ്യതയെക്കുറിച്ചും അറിഞ്ഞിരിക്കണം. കാലുകളിലെ വേദന കൊറോണറി രോഗം, സ്ട്രോക്ക് തുടങ്ങിയവയുടെ ലക്ഷണമായി പറയാറുള്ളതിനാൽ കാലുകളുടെ വേദന നിസാരമായി കരുതി അവഗണിക്കരുത്.
Discussion about this post