വരണ്ട ചർമം മിക്കവരുടെയും പ്രശ്നമാണ്. കാലാവസ്ഥയിലെ മാറ്റം കൊണ്ടാണ് പലരിലും വരണ്ട ചർമം ഉണ്ടാകുന്നത്. പ്രത്യേകിച്ച് ചൂടുകാലത്ത് നല്ല രീതിയിൽ വെള്ളം കുടിക്കാതെ വരുമ്പോൾ വരണ്ട ചർമം ഉണ്ടാകുന്നു ഇങ്ങനെ വരണ്ട ചർമ്മത്തെ പ്രതിരോധിക്കാൻ പ്രകൃതിദത്തമായ വഴികൾ എന്തൊക്കെയെന്ന് നോക്കാം
വരണ്ട ചർമം അകറ്റുവാൻ ഏറ്റവും ഉത്തമമായ ഒന്നാണ് വെളിച്ചെണ്ണ. ചർമ്മത്തെ ജലാംശത്തോടുകൂടി നിലനിർത്തുവാൻ ഇതിൽ അടങ്ങിയിരിക്കുന്ന ഇമോലിയന്റുകൾ ഏറെ സഹായകമാണ്. രാത്രി ഉറങ്ങുന്നതിനു മുൻപ് അല്പം വെളിച്ചെണ്ണ നമ്മുടെ മുഖത്ത് പുരട്ടുന്നത് വരണ്ട ചർമ്മം പൂർണ്ണമായും അകറ്റുവാൻ സഹായിക്കും. അല്ലെങ്കിൽ രാത്രി ഉറങ്ങുന്നതിനു മുൻപ് കറ്റാർവാഴ ജെല്ല് പുരട്ടുന്നതും വരണ്ട ചർമ്മത്തെ പ്രതിരോധിക്കാൻ ഉത്തമമായ വഴിയാണ് ധാരാളം വെള്ളവും പഴവർഗങ്ങളും ഇലക്കറികളും കഴിച്ചാൽ മാത്രമാണ് വരണ്ട ചർമത്തെ പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ.
മാതളനാരങ്ങ, ഓറഞ്ച്, മുന്തിരി അവഗാഡോ തുടങ്ങിയവയെല്ലാം ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ആൻറിഓക്സിഡന്റുകളും ആന്റി മൈക്രോബിയൽ ഗുണങ്ങളും അടങ്ങിയിരിക്കുന്ന പഴവർഗ്ഗങ്ങൾ ചർമ്മത്തിൽ നല്ല രീതിയിലുള്ള മാറ്റം ഉണ്ടാക്കാറുണ്ട്. ഞവര പോലുള്ള ആയുർവേദ ഫേഷിലുകളും വരണ്ട ചർമ്മത്തെ ഒരു പരിധിവരെ നിയന്ത്രിക്കും. ഇതുകൂടാതെ കുളിക്കുന്ന വെള്ളത്തിൽ അല്പം ഓട്സ് പൊടി ചേർത്ത് ഉപയോഗപ്പെടുത്തുന്നതും നല്ലതാണ്. ഓട്സ് പാലിൽ ചാലിച്ച് മുഖത്ത് പുരട്ടുന്നതും വരണ്ട ചർമം അകറ്റുകയും മുഖ സൗന്ദര്യം വർദ്ധിപ്പിക്കുകയും ചെയ്യും. ഇതുകൂടാതെ ചെറുതേൻ ഉപയോഗപ്പെടുത്തി മുഖത്ത് ഫേസ് പാക്ക് ഇടുന്നതും നല്ലതാണ്.
Discussion about this post