നമ്മുടെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്ന മാനസിക സമ്മർദ്ദം ലഘൂകരിക്കുന്ന പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ചിട്ടയായ ഭക്ഷണവും നല്ല ഉറക്കവും. ദിവസവും ഒരു ആറുമണിക്കൂർ ഉറങ്ങുന്നതും, കൃത്യസമയങ്ങളിൽ ഭക്ഷണം കഴിക്കുന്നതും നമ്മുടെ മനസ്സിന്റെ ആരോഗ്യം വർദ്ധിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ. ചിട്ടയായ ഭക്ഷണരീതി മാത്രമല്ല ധാരാളമായി വെള്ളം കുടിക്കുന്നതും നമ്മുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുവാൻ ഏറ്റവും മികച്ച വഴിയാണ്. തലച്ചോറിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുവാൻ ധാരാളമായി ഭക്ഷണത്തിൽ നട്സ് ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ഇലക്കറികൾ, ധാന്യ വർഗ്ഗങ്ങൾ തുടങ്ങിയവ ധാരാളമായി കഴിക്കുന്നത് ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ പ്രധാനം ചെയ്യുകയും, ശരീരത്തിലെ പ്രവർത്തിക്കാൻ ആവശ്യമായ ഊർജ്ജം ലഭ്യമാക്കുകയും ചെയ്യുന്നു. തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉദീപ്പിക്കുന്ന കഫീൻ അടങ്ങിയ പദാർത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതും നല്ലതാണ്. ചുരുക്കിപ്പറഞ്ഞാൽ ദിവസവും കാപ്പിയും ചായയും രണ്ടും മൂന്നും നേരം കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന്. ഇത് കൂടാതെ മാനസിക പിരിമുറുക്കം ഇല്ലാതാക്കാൻ ദിവസം മുഴുവൻ ഉന്മേഷദായകമായി അനുഭവപ്പെടുവാനും ചെറു ചൂടുവെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്. ഇതുകൂടാതെ നമ്മുടെ കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതും, അവർക്കൊപ്പം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പോകുന്നതും മാനസിക സമ്മർദ്ദം ലഘൂകരിക്കും എന്നാണ് പല ആരോഗ്യ വിദഗ്ധരും പറയുന്നത്.
Discussion about this post