ശരീരത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുക എന്ന വലിയ ധർമ്മം നിർവഹിക്കുന്ന ഒന്നാണ് ഹീമോഗ്ലോബിൻ. ഇരുമ്പിന്റെ അംശം കുറയുമ്പോഴാണ് പലപ്പോഴും ഹീമോഗ്ലോബിൻ അളവ് കുറയുന്നത്. ചുവന്ന രക്താണു കാണപ്പെടുന്ന ഇരുമ്പടങ്ങിയ പ്രോട്ടീൻ ആണ് ഇത്. പ്രായപൂർത്തിയായ പുരുഷനും സ്ത്രീകളിലും കാണപ്പെടുന്ന ഹീമോഗ്ലോബിൻ അളവ് വ്യത്യസ്തമാണ്. പുരുഷന്മാരിൽ 14 മുതൽ 18 g/dl വരെയാണ് ഹീമോഗ്ലോബിൻ ആവശ്യമെങ്കിൽ സ്ത്രീകൾക്ക് 12 മുതൽ 16 g/bl വേണം ഹീമോഗ്ലോബിൻ അളവ്. ഹീമോഗ്ലോബിൻ അളവ് കുറയുമ്പോൾ പലപ്പോഴും തലകറക്കം, ക്ഷീണം, ശരീര വേദന, ഹൃദയമിടിപ്പിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ തുടങ്ങി അനവധി രോഗ ലക്ഷണങ്ങൾ ഉണ്ടാകുന്നു. ഇരുമ്പിന്റെ അംശം കുറയുന്നതുമൂലം ഉണ്ടാകുന്ന അനീമിയ ഇതിൻറെ ഏറ്റവും ഗുരുതരമായ രോഗമാണ്. ഗർഭകാലത്തിൽ ഇത്തരം സാധ്യതകൾ ഉണ്ടായാൽ ഗർഭസ്ഥ ശിശുവിൻറെ ആരോഗ്യത്തെ പോലും ഇത് ബാധിക്കുന്നു.
ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കുവാൻ വേണ്ടി നമ്മൾ കഴിക്കേണ്ട കുറച്ചു പച്ചക്കറികൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ചുവന്ന ചീര, ബീറ്റ്റൂട്ട്, ഇലക്കറികൾ, മാതളനാരകം ആപ്പിൾ പോലുള്ളവ. നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണപദാർത്ഥമാണ് ഡ്രൈ ഫ്രൂട്ടുകൾ. ഇത് ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കുവാൻ ഏറെ നല്ലതാണ്. ഇതിനൊപ്പം വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ അതായത് പുളിരസമുള്ള ഫലവർഗ്ഗങ്ങൾ. ഓറഞ്ച്, നാരങ്ങ, സ്ട്രോബറി, തക്കാളി തുടങ്ങിയവ കഴിക്കുന്നത് വഴി ഹീമോഗ്ലോബിൻ അളവ് വർദ്ധിക്കും. പഴവർഗങ്ങളിൽ ഒരാൾ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും കഴിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാതളനാരങ്ങ. കാരണം ഇതിൽ ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ്. ഇത് നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി രോഗപ്രതിരോധശേഷി വർദ്ധിക്കുന്നു. ഇതുകൂടാതെ ആപ്പിൾ കഴിക്കുന്നത് ഹീമോഗ്ലോബിൻ നില മെച്ചപ്പെടുത്താൻ ഏറെ നല്ലതാണ്. ഡ്രൈ ഫ്രൂട്ട് കഴിക്കുമ്പോൾ അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഈന്തപ്പഴവും, വാൾനട്ടുമാണ്. ഇതിൽ അടഞ്ഞിരിക്കുന്ന പല ഘടകങ്ങളും ചുവന്ന രക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കുവാൻ ഏറെ സഹായകമാണ്.
Discussion about this post