കാപ്പിയും ചായയും കുടിക്കുന്നതിനു മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിച്ചാലോ? എന്തെങ്കിലും സംഭവിക്കുമോ, ഒന്നും സംഭവിക്കില്ല എന്ന് മാത്രമല്ല ധാരാളം ആരോഗ്യകരമായ ഗുണങ്ങൾ ശരീരത്തിന് ലഭിക്കുകയും ചെയ്യുന്നു.
ചായയും കാപ്പിയും കുടിക്കുന്നതിനു മുൻപ് വെള്ളം കുടിച്ചാൽ അസിഡിറ്റി പ്രശ്നങ്ങൾ ഇല്ലാതാക്കാം. ഇതു മാത്രമല്ല ഇത് ന്യൂട്രിയന്റുകൾ ശരീരത്തിൽ നിന്ന് കുറയുന്നതിനും സഹായകമാണെന്ന് വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. കാപ്പിയിലും ചായയിലും ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ശരിയായ രീതിയിൽ ലഭ്യമാകണമെങ്കിൽ ഇതിന് മുൻപ് അല്പം വെള്ളം കുടിക്കുന്നത് നല്ലതാണ്. ശരീരത്തിൽ ഡീഹൈഡ്രേഷൻ സാധ്യത ഉണ്ടാകാതെയിരിക്കുവാനും ഈ പ്രയോഗം ഏറെ നല്ലതാണ്. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന പിഎച്ച് വാല്യൂ അഞ്ചിനും ആറിനും ഇടയ്ക്കാണ്. വെള്ളത്തിൽ അടങ്ങിയിരിക്കുന്ന പിഎച്ച് വാല്യു ഏഴാണ്.
അത്തരത്തിൽ ചായയോ കാപ്പിയോ മാത്രം കുടിച്ചാൽ നമ്മുടെ ദഹന സംബന്ധമായ പ്രശ്നങ്ങൾ കൂടുകയും അൾസർ സാധ്യത ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ ഒരു സാധ്യതയെ ലഘൂകരിക്കാൻ ഇത്തരം പാനീയങ്ങൾ കുടിക്കുന്നതിനു മുൻപ് വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുംനല്ലതാണ്. വയറിനുള്ളിൽ അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ചിലരിൽ വായ്പുണ്ണ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ എല്ലാ സാധ്യതകളെയും അകറ്റാൻ വെള്ളം കുടിക്കാം. പല്ലിൻറെ ആരോഗ്യം മെച്ചപ്പെടുത്തുവാനും ഈ പ്രയോഗം നല്ലതാണ്.
കാരണം ഇത്തരം പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന കെമിക്കൽ കണ്ടന്റ് ടാനിൻ ആണ്. ഇത് പല്ലിൻറെ നിറമാറ്റത്തിന് വരെ കാരണമാകാറുണ്ട്. എന്നാൽ വെള്ളത്തിൻറെ ഉപയോഗം കൊണ്ട് ഇത്തരത്തിൽ ഒരു കറ സാധ്യത ഇല്ലാതാകും. പല്ലുകൾ ഏറെ തിളക്കത്തോടെയിരിക്കുകയും ചെയ്യും.
Discussion about this post