ദഹന സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ ഏറെയും. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഗ്യാസ്ട്രബിൾ തന്നെയാണ്. ദീർഘനേരം ഭക്ഷണം കഴിക്കാതെ വന്നാലും, വെള്ളം കുടിക്കാൻ വൈകിയാലും, മാനസിക സമ്മർദ്ദം ഉണ്ടാകുമ്പോൾ പോലും ഗ്യാസ്ട്രബിൾ വരാനുള്ള സാധ്യതകൾ ഏറെ ആണെന്നാണ് ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുള്ളത്. ഇത്തരം സാധ്യതകൾ അല്ലാതെ ചില ഭക്ഷണങ്ങൾ കഴിക്കുമ്പോഴും ഗ്യാസ് ഉദരത്തിൽ രൂപപ്പെടാൻ സാധ്യതയുണ്ട്.
ചില ധാന്യങ്ങൾ കഴിക്കുമ്പോൾ ഗ്യാസ് വരാനുള്ള സാധ്യത ഏറെ കൂടുതലാണ്. കാരണം അതിൽ നാരുകൾ തന്നെയാണ്. അധികം വേവിക്കാത്ത ധാന്യങ്ങൾ കഴിച്ചാൽ അത് ശരീരത്തിന് അത്ര ഗുണകരമായി ഭവിക്കില്ല. പ്രത്യേകിച്ച് കടല, ബീൻസ്,പരിപ്പ് തുടങ്ങിയവ. ഇവ നല്ലതുപോലെ വേവിച്ച് കഴിക്കാൻ എല്ലാവരും ശ്രദ്ധിക്കുക. ഇതിനൊപ്പം എണ്ണയിൽ വറുത്തെടുത്ത ചില ഭക്ഷണങ്ങൾ അതായത് ചില ചിപ്സ് അധികമായി കഴിച്ചാൽ ഗ്യാസ് രൂപപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അമിതമായി വറുത്തെടുത്ത ഭക്ഷണങ്ങൾ കഴിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക.
ഇത് ദഹന പ്രശ്നങ്ങൾ മാത്രമല്ല കൊളസ്ട്രോൾ വർധിപ്പിക്കുവാനും കാരണമാകും. ഇതുകൂടാതെ മറ്റൊന്നാണ് ബേക്കറി പലഹാരങ്ങൾ. പ്രത്യേകിച്ച് ധാരാളം നിറങ്ങൾ ചേർത്ത് കൃത്രിമ മധുരം നൽകുന്ന ഭക്ഷണ വിഭവങ്ങൾ. ഇത്തരത്തിൽ ഭക്ഷണം കഴിക്കുമ്പോൾ ഗ്യാസ് വർദ്ധിക്കാനുള്ള സാധ്യത ഏറെ കൂടുതലാണ്. പച്ചക്കറികളിൽ തന്നെ ചില വിഭവങ്ങൾ കഴിച്ചാൽ ഗ്യാസ്ട്രബിൾ ഉണ്ടാകാം.
പ്രത്യേകിച്ച് കിഴങ്ങ് വർഗ്ഗങ്ങളായ ചേമ്പ്, ചേന, കാച്ചിൽ തുടങ്ങിയവരും കോളിഫ്ലവറും. ഇതുകൂടാതെ അമിതമായി പാൽ കുടിക്കുന്നവരിലും ദഹന സംബന്ധ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കാരണം ഇതിലെ പ്രധാനപ്പെട്ട എൻസൈം ആയ ലാക്ടോസ് ആണ് ഗ്യാസ്ട്രബിൾ എന്ന പ്രശ്നത്തെ ഉണ്ടാക്കുന്നത്. ദഹിക്കാതെ കിടക്കുന്ന പാൽ ചിലരിൽ ഛർദിയും അലർജിയും വരെ ഉണ്ടാകുന്നു. പാൽകൂടാതെ ആപ്പിൾ കഴിക്കുന്നവരിലും ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. കാരണം ലാക്ടോസ് പോലെ ആപ്പിളിൽ കാണപ്പെടുന്ന എൻസൈമാണ് പ്രശ്നങ്ങളെ ഉണ്ടാക്കുന്നു.
Discussion about this post