ധാരാളം പേരുടെ ഇഷ്ടഭോജ്യങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് മത്സ്യം. ലോക ജനസംഖ്യയിൽ തന്നെ 90% ത്തിലധികം ആളുകൾ മത്സ്യവിഭവങ്ങൾ ഇഷ്ടപ്പെടുന്നു എന്നാണ് കണക്ക്. ധാരാളം പോഷക അംശങ്ങളുടെ അക്ഷയ നിധി എന്ന രീതിയിൽ മീനിനെ വിശേഷിപ്പിക്കാം. ആയിരം ആണ്ടുകൾ മുൻപ് ജീവിച്ചിരുന്ന പ്രാകൃത മനുഷ്യർ പോലും മത്സ്യ വിഭവത്തെ ഇഷ്ടപ്പെട്ടിരുന്നു. ഒരു ഭക്ഷണ വസ്തു എന്ന നിലയിൽ മത്സ്യത്തിന്റെ ഗുണങ്ങൾ അനവധിയാണ്. പണ്ടുകാലത്തിൽ നമ്മുടെ പൗരാണികർ മത്സ്യത്തെ ശക്തിയുടെയും ബുദ്ധി സാമർത്ഥ്യയും പ്രതീകമായാണ് കണ്ടിരുന്നത്. ചാള പോലുള്ള മത്സ്യങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് രോഗപ്രതിരോധശേഷി വരെ വർദ്ധിപ്പിക്കുന്നു. മത്സ്യത്തിൽ അടങ്ങിയിരിക്കുന്ന മാംസം പാലിലും മുട്ടയിലും ഇറച്ചിയിലും ഉള്ളതിനേക്കാൾ ഏറെയാണ്. ഇതുകൂടാതെ ധാരാളം ലോഹാംസവും മത്സ്യത്തിൽ അടങ്ങിയിരിക്കുന്നു. ഇത് രക്തം നിർമ്മിക്കുവാനും അസ്ഥികൾക്ക് ബലം നൽകുവാനും വളരെ നല്ലതാണ്. ചാള, കടൽ സ്രാവ് തുടങ്ങി മത്സ്യങ്ങൾ കഴിച്ചാൽ ശരീരത്തിന് ആവശ്യമായ ജീവകങ്ങൾ എല്ലാം ലഭ്യമാകുന്നു. ഒട്ടുമിക്ക മത്സ്യവിഭവങ്ങളും കഴിക്കുക വഴി നമ്മുടെ ശരീരത്തിൽ എത്തപ്പെടുന്ന പ്രധാനപ്പെട്ട പോഷകാംക്ഷമാണ് കാൽസ്യം. എളുപ്പത്തിൽ ദഹനം ഉണ്ടാക്കുന്ന ഒന്നാണ് മത്സ്യം. ഇത് ശരീരത്തിന് ഏറെ പ്രയോജനപ്രദവുമാണ്.
മത്സ്യത്തിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് കൊളസ്ട്രോൾ വർദ്ധിപ്പിക്കാത്ത തരത്തിൽ ഉള്ളതാണെന്ന് പലർക്കും അറിയില്ല. അത്തരത്തിലുള്ളതുകൊണ്ട് ഹൃദ്രോഗികൾക്കും മത്സ്യവിഭവങ്ങൾ അവരുടെ വ്യത്യസ്തമായ ആവശ്യങ്ങൾക്ക് അനുസരിച്ച് ഉപയോഗപ്പെടുത്താം. മത്സ്യങ്ങൾ കഴിക്കുന്നത് വഴി രക്തധമനികൾ കട്ടപിടിക്കുക എന്ന അവസ്ഥ കുറയുന്നതായി ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിരിക്കുന്നു. കൂടാതെ ചില മത്സ്യ വിഭവങ്ങൾ കഴിക്കുന്നത് ഹൃദ്ര സാധ്യത കുറയ്ക്കുകയും മസ്തിഷ്ക കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മത്തി,അയല തുടങ്ങിയ മത്സ്യ വിഭവങ്ങൾ കഴിക്കുക വഴി രക്തസമ്മർദ്ദം കുറയുന്നു. കടൽ മത്സ്യങ്ങൾക്ക് കഴിച്ചാൽ തൈറോയ്ഡ് ഗ്ലാൻഡ് വലുതാവുന്നവർക്ക് നല്ലതാണ്. കാരണം ഇത്തരം വിഭവങ്ങളിൽ അളവ് വളരെ കൂടുതലാണ്. ശരീരം മെലിയുവാൻ ആഗ്രഹിക്കുന്നവർക്ക് ചെറുതര മത്സ്യങ്ങൾ കൊഴുപ്പ് കൂടാതെ പാകം ചെയ്തു കഴിക്കാം.
Discussion about this post