നമ്മുടെ വീട്ടിൽ വെറുതെ കളയുന്ന ഒരു പാനീയമാണ് കഞ്ഞിവെള്ളം. എന്നാൽ ഈ വെള്ളത്തിന് ധാരാളം ആരോഗ്യഗുണങ്ങൾ ഉണ്ട്. ഇത് മികച്ച ഒരു എനർജി ഡ്രിങ്ക് ആണ്. അനവധി ആരോഗ്യപ്രശ്നങ്ങൾ ഇത് കഴിക്കുന്നത് വഴി ഇല്ലാതാകുന്നു. പൊതുവേ ക്ഷീണമകറ്റാൻ കഞ്ഞി വെള്ളം ഉപ്പിട്ട് കുടിക്കുന്നവരാണ് മലയാളികൾ. ഇതിലും അപ്പുറം ഈ കഞ്ഞിവെള്ളം നൽകുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമുക്കൊന്ന് അറിയാം.
കഞ്ഞിവെള്ളം ഉപയോഗപ്പെടുത്തുന്നത് വഴി നമ്മുടെ ഉദരത്തിലെ നല്ല ബാക്ടീരിയകൾ വളരുന്നു. കൂടാതെ ഇത് കഴിക്കുന്നതുവഴി ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയുന്നു. കാരണം ഇതിൽ ഫൈബർ അംശം കൂടുതലാണ്. നിർജലീകരണം തടയാൻ കഞ്ഞിവെള്ളം ഏറെ ഫലപ്രദമാണ്. ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങളുള്ള കഞ്ഞിവെള്ളം വൈറസ് ബാധയെ പരിഹരിക്കുന്നു. നമ്മുടെ ശരീരത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ഇൻഫെക്ഷനുകൾ ഇല്ലാതാക്കാൻ കഞ്ഞിവെള്ളം നല്ലതാണ്. ധാരാളം അന്നജം അടങ്ങിയിരിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. ചർമ ആരോഗ്യത്തിനും ശിരോചർമത്തിലെ ആരോഗ്യത്തിനും കഞ്ഞിവെള്ളം ഉപയോഗപ്രദമാണ്.
തലേദിവസത്തെ കഞ്ഞിവെള്ളം ഇരട്ടി വെള്ളം ചേർത്ത് തലയിൽ മസാജ് ചെയ്താൽ താരൻ പോലുള്ള പ്രശ്നങ്ങൾ കുറയുന്നു കൂടാതെ മുടി സമൃദ്ധമായി വളരുന്നു. നമ്മുടെ മുഖഭംഗി വർധിപ്പിക്കുവാനും കഞ്ഞി വെള്ളം നല്ലതാണ്. ജപ്പാൻ രീതി അനുസരിച്ച് കഞ്ഞിവെള്ളം മികച്ചൊരു ബ്യൂട്ടി ഡ്രിങ്ക് ആണ്. ചില വ്യക്തികളിൽ സോഡിയം കുറയുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇതിനെ പ്രതിരോധിക്കാൻ കഞ്ഞിവെള്ളം ഉപ്പിട്ട് കഴിച്ചാൽ മതി. തൊലിപ്പുറത്ത് സൂര്യരശ്മികൾ മൂലമുണ്ടാകുന്ന പൊള്ളലുകൾ ഇല്ലാതാക്കുവാൻ കഞ്ഞിവെള്ളം പുരട്ടിയാൽ മതി. നമ്മുടെ മസിലുകളുടെ ആരോഗ്യത്തിന് കഞ്ഞിവെള്ളം നല്ലതാണ്. ഇതിൽ ധാരാളം അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നു.
Discussion about this post