നൂറ്റാണ്ടുകൾക്കു മുമ്പേ നമ്മുടെ ഭാരതത്തിൻറെ പാചകക്കൂട്ടുകളിലെ പ്രധാന ചേരുവയാണ് ഇഞ്ചി എന്ന ഔഷധക്കൂട്ട്. ധാരാളം പോഷകാംശങ്ങൾ ഉള്ള ഒന്നാണ് ഇഞ്ചി.
എന്താണ് ഇഞ്ചിയുടെ ഗുണങ്ങൾ
ഹൃദയാരോഗ്യത്തെ കാത്തുസൂക്ഷിക്കുന്നു
ഇഞ്ചിയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കും എന്നതാണ്. ഈയടുത്ത കാലത്ത് നടന്ന ഒരു പഠനത്തിൽ ഇഞ്ചിക്ക് രക്തസമ്മർദ്ദ സാധ്യത കുറയ്ക്കാനുള്ള അത്ഭുത ഫലം ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു.
പ്രമേഹത്തെ ചെറുക്കുന്നു
പ്രമേഹ സാധ്യതയെ കുറയ്ക്കുവാൻ ഇഞ്ചിക്ക് സാധിക്കുന്നു. ഇത് രക്തത്തിലെ ലിപ്പിഡ് അളവും കുറയ്ക്കുന്നു
ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റുന്നു
ധാരാളം എൻസൈമുകൾ അടങ്ങിയിരിക്കുന്ന ഒന്നാണ് ഇഞ്ചി. ഇതിൽ ഏറ്റവും പ്രത്യേകത ഉള്ള എൻസൈമുകൾ ആണ് പാൻക്രിയാറ്റിക് ലിപേസ്. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ഈ എൻസൈം ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു.
രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു
ഇഞ്ചി ഉപയോഗപ്പെടുത്തിയുള്ള പാനീയം രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ഈ കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിച്ച രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനുള്ള പാനീയങ്ങളിൽ ഇഞ്ചി പ്രധാന ചേരുവയായി ചേർന്നതും അതുകൊണ്ടാണ്. ഇത് ശരീരത്തിലെ ബാക്ടീരിയയും വൈറസുകളെയും കൊല്ലുന്നു. ജലദോഷവും പനിയും ഒരുപോലെ ഇല്ലാതാക്കുവാനും ഇഞ്ചി ചായ ഉപയോഗപ്രദമാണ്.
ആർത്തവസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു
ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന സംയുക്തം സ്ത്രീ ആരോഗ്യത്തിൽ ഏറെ പ്രാധാന്യമുള്ള ഘടകമാണ്. ഇത് ആർത്തവസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു.
സന്ധിവേദന പരിഹരിക്കുന്നു
മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിരിക്കുന്ന ഇഞ്ചി കഴിക്കുന്നതുമൂലം എല്ലുകൾക്ക് ബലം ഉണ്ടാകുന്നു. കൂടാതെ സന്ധിവേദന പൂർണ്ണമായും ഇല്ലാതാകുന്നു.
കഫ ദോഷങ്ങൾ ശമിപ്പിക്കുന്നു
കഫ ദോഷങ്ങൾ ഇല്ലായ്മ ചെയ്യുവാൻ ഇഞ്ചി ചേർത്തിട്ടുള്ള പാനീയം അത്യുത്തമമാണ്.
Discussion about this post