ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വാരിസ്.വിജയ് നായകനായി എത്തുന്ന വാരിസില്‍ വിജയ് എത്തുന്നത് ആപ്പ് ഡിസൈനറായിട്ടാവുമെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് വിജയ് രാജേന്ദ്രന് എന്നായിരിക്കുമെന്നാണ് സണ്‍ ന്യൂസ്റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇളയദളപതി വിജയിയുടെ പിറന്നാളിനോട് അനുബന്ധിച്ച് റീലിസ് ചെയ്ത സിനിമയുടെ പോസ്റ്ററുകൾ വൈറലായിരുന്നു.ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദേശീയ അവാര്‍ഡ് ജേതാവായ നിര്‍മാതാവ് ദില്‍ രാജുവും ശിരീഷുമാണ് സിനിമ നിര്‍മിക്കുന്നത്.രശ്മിക മന്ദാനയാണ് നായിക.സിനിമയ്ക്കായി റെക്കോഡ് പ്രതിഫലമാണ് വിജയ് വാങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Discussion about this post