കോഴിക്കോട്: കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ പ്രതിഷേധവുമായെത്തിയ യുവ സംവിധായക കുഞ്ഞില മാസിലമണിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയിലാണ് കുഞ്ഞില പ്രതിഷേധവുമായെത്തിയത്.
അസംഘടിതര്‍ എന്ന തന്റെ ചലച്ചിത്രം മേളയില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കി എന്ന പരാതിയുമായാണ് കുഞ്ഞില പ്രതിഷേധിച്ചത്. മുദ്രാവാക്യം വിളിച്ചാണ് കുഞ്ഞില പ്രതിഷേധിച്ചത്.
സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും വിമര്‍ശിച്ചും കെകെ രമ എംഎല്‍എയെ പിന്തുണച്ചും കുഞ്ഞില മുദ്രാവാക്യം മുഴക്കി. ഇതേ തുടര്‍ന്ന് വനിതാ പൊലീസുകാരെത്തി കുഞ്ഞിലയെ വേദിയില്‍ നിന്നിറക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Discussion about this post