മോഹന്‍ലാലിന്റെ ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളിലൊന്നായിരുന്നു നരസിംഹം. 2000ത്തില്‍ പുറത്തിറങ്ങിയ ചിത്രം ഷാജി കൈലാസാണ് സംവിധാനം ചെയ്തത്. ചിത്രത്തില്‍ മമ്മൂട്ടി നന്ദഗോപാല്‍ മാരാര്‍ എന്ന വക്കീലായി അതിഥി വേഷത്തിലും എത്തിയിരുന്നു.
ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ വക്കീലായിട്ടാണ് നന്ദഗോപാല്‍ മാരാരിനെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത്രയും നല്ലൊരു വക്കീലുണ്ടായിട്ടും ഇന്ദുചൂഡന് എന്തുകൊണ്ടാണ് ആറ് വര്‍ഷം ജയിലില്‍ കിടന്നതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഒരിടയ്ക്ക് ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ട്രോളുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകനായ ഷാജി കൈലാസ്. ക്ലബ്ബ് എഫ്.എമ്മിന് നല്കിയ അഭിമുഖത്തിലാണ് ഷാജി കൈലാസിന്റെ മറുപടി.
‘ജയിലില്‍ കിടക്കുമ്പോള്‍ ഇന്ദുചൂഡന് ആരെയും സ്വാധീനിക്കാന്‍ പോയിട്ടില്ല. ചെയ്യാത്ത കുറ്റത്തിനാണ് അയാള്‍ ജയിലില്‍ കിടക്കുന്നത്. അച്ഛന് കംപ്ലീറ്റ് ലോക്ക്ഡായി. അച്ഛന് പ്രശ്നമുണ്ടാകുമ്പോള്‍ അദ്ദേഹത്തെ ജയിലില്‍ കേറ്റാന്‍ പാടില്ല.തനിക്ക് ഒരു പ്രശ്നമുണ്ടായാല്‍ താന്‍ സഹിച്ചോളാം. പക്ഷേ അച്ഛന് പ്രശ്നമുണ്ടാവാന്‍ പാടില്ല. ആ സാഹചര്യത്തിലാണ് സുഹൃത്തായ നന്ദഗോപാല്‍ മാരാരെ ഇന്ദുചൂഡന് സമീപിക്കുന്നത്,’ ഷാജി കൈലാസ് പറഞ്ഞു.
Discussion about this post