സുരേഷ് ഗോപി നായകനാകുന്ന പാപ്പന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ജൂലൈ 29ന് തീയറ്ററുകളിലെത്തി.
നീണ്ട ഇടവേളക്ക് ശേഷം സംവിധായകന് ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്.ജെ ഷാനാണ്.
മാസ്സ് ഫാമിലി ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ നൈല ഉഷ, കനിഹ, നീത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലന്, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. സംഗീതം ജേക്സ് ബിജോയ്, ഗാനരചന : മനു മഞ്ചിത്, ജ്യോതിഷ് കാശി.
Discussion about this post