കടുവ’ സിനിമയില്‍ ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന സംഭാഷണത്തില്‍ മാപ്പ് പറയുന്നുവെന്നും വിവാദ സംഭാഷണം ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചെന്നും നടന് പൃഥ്വിരാജ്. സംഭാഷണം ഒഴിവാക്കിയ പകര്‍പ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചു.
അനുമതി ലഭിച്ചാല്‍ പുതിയ പകര്‍പ്പ് ഇന്ന് തന്നെ തിയറ്ററുകളിലെത്തിക്കുമെന്നും പൃഥ്വിരാജ് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്തത് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. പൃഥ്വിരാജിന് പുറമെ സംവിധായകന് ഷാജി കൈലാസ്, നിര്‍മ്മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സംഭാഷണം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഉള്ളില്‍ നിന്നും മാപ്പ് ചോദിക്കുന്നതായും പൃഥ്വിരാജ് പറഞ്ഞു. ”മാപ്പ്, ഉള്ളില്‍ നിന്ന് കൊണ്ട് ക്ഷമ ചോദിക്കുന്നു. എന്റെ പേരിലും സിനിമയുടെ പേരിലും. ഇനി പറയാന്‍ പോകുന്നത് ന്യയീകരണമല്ല. നമ്മള് ചെയ്തു കൂട്ടുന്ന പാപങ്ങള്‍ നമ്മുടെ തലമുറകളായിരിക്കും അനുഭവിക്കുക” എന്നതാണ് ആ സംഭാഷണം. പറയാന്‍ പാടില്ലാത്ത ഒരു കാര്യം കുര്യച്ചന് ജോസഫിനോട് പറയുന്നു എന്ന് തന്നെയാണ് ആ സീനില്‍ ഉദ്ദേശിച്ചത്. അതിന് ശേഷം ജോസഫ്, ‘അവന് എന്റെ ദിവസം നശിപ്പിച്ചു’ എന്ന് പറയുന്നു.അങ്ങനെ പറയാന്‍ പാടില്ലായിരുന്നു എന്ന് കുര്യച്ചന് തോന്നുന്നു. അങ്ങനെ തന്നെയാണ് ഉദ്ദേശിച്ചത്. പക്ഷേ അത് സംവദിക്കുന്നതില്‍ പരാജയപ്പെട്ടു. എന്നാല്‍ ഞങ്ങള്‍ മനസ്സിലാകുന്നു, നായകന് അങ്ങനെ പറയുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കാനാകില്ല. അതില്‍ ഭിന്നശേഷിക്കാരനായ കുട്ടിയെയാണ് അഭിനയിപ്പിച്ചത്. മറ്റൊരു കുട്ടിയെ അഭിനയിപ്പിച്ചാല്‍ അത് പ്രശ്നമാകുമെന്ന് തോന്നിയിരുന്നു. സിനിമയുടെ നിര്‍മാണത്തിന്റെ ഒരു ഘട്ടത്തിലും ഞങ്ങള്‍ക്ക് ഈ സംഭാഷണം പ്രശ്നമാകുമെന്ന് കരുതിയില്ല. അതുകൊണ്ടാണ് ഇപ്പോള്‍ മാപ്പ് പറയുന്നത്.
വിവാദമായ സംഭാഷണം എടുത്തുമാറ്റണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ തന്നെ നടപടികള്‍ സ്വീകരിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി വേണമായിരുന്നു. ഇന്നലെ സെന്‍സര്‍ ബോര്‍ഡ് അവധിയായിരുന്നു. ഇന്ന് രാത്രിയോടു കൂടി പുതിയ കണ്ടന്റ് അപ്ലോഡ് ചെയ്യും. വിദേശത്ത് കണ്ടന്റ് അപ്ലോഡ്ചെയ്യുന്നത് ഞങ്ങളല്ല. അതുകൊണ്ട് ഒരിക്കല്‍ കൂടി മാപ്പ് പറയുന്നു. സിനിമയ്ക്ക് പ്രവര്‍ത്തിച്ച എല്ലാവര്‍ക്ക് വേണ്ടിയും.”-പൃഥ്വിരാജ് പറഞ്ഞു.
Discussion about this post