ബിഗ് ബോസ് താരം ഡോ. റോബിന് രാധാകൃഷ്ണന്റെ കാര്‍ അപടകത്തില്‍പ്പെട്ടു. തൊടുപുഴയ്ക്ക് അടുത്തുവെച്ചാണ് അപകടം സംഭവിച്ചത്. തൊടുപുഴയില്‍ ഒരു ഉദ്ഘാടനത്തിന് പോകുകയായിരുന്നു റോബിന്.
അപകടത്തില്‍ നിന്നും രക്ഷപ്പെട്ട റോബിന് ഉദ്ഘാടനത്തില്‍ പങ്കെടുത്തിരുന്നു. ‘വരുന്ന വഴി എന്റെ കാര്‍ ഒരു കൊക്കയിലേക്ക് മറിഞ്ഞു. കാര്‍ ഒരു കല്ലില്‍ തട്ടി നിന്നതുകൊണ്ട് മാത്രം രക്ഷപ്പെട്ടു. എന്നിട്ടും നിങ്ങളെ കാണാന്‍ വേണ്ടിയാണ് ഞാന്‍ വന്നത്,” റോബിന് ഉദ്ഘാടന വേദിയില്‍ പറഞ്ഞു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
Discussion about this post