നടന് വിക്രമിന് ഹൃദയാഘാതം സംഭവിച്ചെന്ന വാര്‍ത്ത നിഷേധിച്ച് മകന് ധ്രുവ്. വിക്രമിന് നെഞ്ചില്‍ നേരിയ അസ്വസ്ഥതയുണ്ടായിരുന്നു,ഹൃദയാഘാതം ഉണ്ടായിട്ടില്ല. ചികിത്സയിലാണ്. തെറ്റായ വാര്‍ത്തകള്‍ വരുന്നതില്‍ വേദനയുണ്ടെന്നും ധ്രുവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഈ സമയത്ത് കുടുംബത്തിന് ആവശ്യമായ സ്വകാര്യത ആവശ്യമാണ്. ഒരു ദിവസത്തിനകം അദ്ദേഹം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകാനാണ് സാധ്യതയെന്നും ധ്രുവ് പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെഞ്ചില്‍ നേരിയ അസ്വസ്ഥത ഉണ്ടായതിനെത്തുടര്‍ന്ന് ചെന്നൈ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വിക്രത്തിന് ഹൃദയാഘാതം എന്ന തരത്തിലാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ തമിഴ് മാധ്യമങ്ങളിലുള്‍പ്പെടെ ആദ്യം വാര്‍ത്ത വന്നത്.
Discussion about this post