ഒരു വർഷത്തിനിടെ കേരളത്തിൽ റോഡപകടങ്ങളിലായി 1000 കാൽനട യാത്രക്കാർ മരിച്ചുവെന്ന വാർത്തയിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ബിജു മേനോൻ. ഇത് ചെറിയ വാർത്തയാണോ എന്ന ചോദിച്ചുകൊണ്ടാണ് ബിജു മേനോൻ പങ്കുവെച്ചിരിക്കുന്നത്.
ഒരു വർഷം സംസ്ഥാനത്ത് റോഡപകടത്തിൽ മരിച്ചത് 1000 കാൽനട യാത്രക്കാരാണ്. 2021 ജൂൺ 20 മുതൽ 2022 ജൂൺ 25 വരെ 8028 കാൽനടയാത്രക്കാർ റോഡപകടത്തിൽപ്പെട്ടതായാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. സ്വകാര്യവാഹനങ്ങൾ മൂലം മാത്രം 35476 അപകടങ്ങളാണ് കഴിഞ്ഞ വർഷം ഉണ്ടായത്. ഈ അപകടങ്ങളിലായി 3292 പേർ മരിച്ചു. 27745 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ചരക്ക് ലോറികൾ മൂലം 2798 അപകടങ്ങളാണ് കേരളത്തിൽ ഉണ്ടായത്. ഇതിൽ 510 പേർ മരിച്ചു. 2076 പേർക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post