ചിയാൻ വിക്രം നായകനായ “കോബ്ര” എന്ന തമിഴ് ചിത്രത്തിന്റെ കേരള വിതരണാവകാശം ഇഫാർ മീഡിയ കരസ്ഥമാക്കി.
സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാര്‍ നിർമ്മിക്കുന്ന “കോബ്ര” ആർ. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്നു.
എ.ആർ. റഹ്മാന്റെ സംഗീത സംവിധാനത്തില്‍ പുറത്തുവന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു.
ഇഫാർ മീഡിയ ആദ്യമായാണ് ചിയാൻ വിക്രം നായകനായി എത്തുന്ന ഒരു ചിത്രവുമായി സഹകരിക്കുന്നത്. ഇമൈക്ക നൊടികൾ, ഡിമാൻഡി കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര. കെജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ ജോർജ്, കനിഹ, പദ്മപ്രിയ, മാമുക്കോയ, ബാബു ആൻറ്റണി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ആരാധകർ ആവേശപൂർവ്വം കാത്തിരിക്കുന്ന ആക്ഷൻ ത്രില്ലർ “കോബ്ര” ലോകമൊട്ടാകെ പ്രദർശനത്തിനെത്തുന്നതിനോടൊപ്പം ഇഫാർ മീഡിയ കേരളത്തിലും ഒരേ സമയം അഭിമാനപൂർവ്വം അവതരിപ്പിക്കുന്നു.
ഡ്രീം ബിഗ് ഫിലിംസും, ഇ ഫോർ എൻറ്റർടൈൻമെൻറ്റും ചേർന്ന് ചിത്രം ആഗസ്റ്റ് 11 ന് കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കും.
പിആർഒ : ശബരി
Discussion about this post