കങ്കണ റണാവത്തിനൊപ്പം സിനിമ ചെയ്യുക എന്ന തീരുമാനം വലിയ തെറ്റായി പോയെന്ന് സംവിധായകൻ ഹൻസൽ മേത്ത പറഞ്ഞു. കങ്കണ വലിയ താരമാണ്, മികച്ച അഭിനേതാവാണ് എന്ന് അടുത്തിടെയാണ് ഒരു അഭിമുഖത്തിൽ ഹൻസൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് പുതിയ പ്രതികരണം. 2017 ൽ ഹൻസലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിമ്രാൻ എന്ന ചിത്രത്തിലെ നായിക കങ്കണ ആയിരുന്നു. ചൂതാട്ടത്തിലൂടെ സമ്പാദ്യം മുഴുവൻ നഷ്ടമായ സന്ദീപ് കൗറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് സിമ്രാൻ നിർമിച്ചത്.‘എഡിറ്റിങിലൊന്നും കങ്കണ കൈ കടത്തിയിട്ടില്ല. കാരണം കൈ കടത്താനൊന്നുമില്ലായിരുന്നു. അവർ തന്നെ പറഞ്ഞതിനനുസരിച്ച് ഷൂട്ട് ചെയ്തതായിരുന്നു ഞങ്ങളുടെ കയ്യിലുണ്ടായിരുന്നത്. അവർ മികച്ച അഭിനേതാവാണ് സമ്മതിക്കുന്നു. പക്ഷേ തന്നെ പറ്റി തന്നെ സിനിമകൾ എടുത്ത് സ്വയം ചുരുങ്ങുകയാണ് കങ്കണ. താൻ വിശ്വസിക്കുന്നതിലേക്ക് എല്ലാ കഥാപാത്രങ്ങളേയും കൊണ്ടുവരണമെന്ന് പറയാനാകില്ലല്ലോ. എന്നാൽ ഞങ്ങൾക്ക് അവരുമായുള്ള സിങ്ക് വർക്കായില്ല. അവരോടൊപ്പം സിനിമ ചെയ്തത് വലിയ തെറ്റായി പോയി എന്ന് മനസിലാകുന്നു,’ ഹൻസൽ പറഞ്ഞു.കങ്കണ നായികയായി ഒടുവിൽ പുറത്തുവന്ന ചിത്രമായ ധാക്കഡ് വലിയ പരാജയമായിരുന്നു.
Discussion about this post